»   » ഉസ്താദ് ഹോട്ടലിനെതിരെ നുണപ്രചാരണം

ഉസ്താദ് ഹോട്ടലിനെതിരെ നുണപ്രചാരണം

Posted By:
Subscribe to Filmibeat Malayalam
Ushtad Hotel
മോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഉസ്താദ് ഹോട്ടലിനെതിരെ നുണ പ്രചാരണം നടക്കുന്നതായി സംവിധായകന്‍ അന്‍വര്‍ റഷീദ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അന്‍വര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഒട്ടകത്തെ ഉപയോഗിച്ചതിന് അനുമതി ഇല്ലെന്നു കാണിച്ചു ഒരു സംഘടന ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനെ സമീപിച്ചുവെന്നും പടത്തിന്റെ റിലീസിങ്ങ് ബോര്‍ഡ് ഇടപെട്ടു തടഞ്ഞുവെന്നും കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്നാണ് അന്‍വര്‍ പറയുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ വന്ന വ്യാജ പോസ്റ്റില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ചിത്രം ഫസ്റ്റ് പ്രിന്റ് തിങ്കളാഴ്ചയാണു തയ്യാറാകുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും. ദുല്‍ഖറും നിത്യ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന്റെയാണ്.

ഒട്ടകങ്ങള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ രാജസ്ഥാനിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതിനു വേണ്ട അനുമതിയുണ്ടായിരുന്നു. ഏതെങ്കിലും സംഘടന ചിത്രത്തിനെതിരെ പരാതി കൊടുത്തതായി അറിയില്ല, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇത്തരം പ്രചാരണങ്ങളെന്നും സംവിധായകന്‍ പറഞ്ഞു.

English summary
After the very first hit of the year 'Second Show', the star son Dulquer Salman will have his eagerly awaited second film 'Usthad Hotel' on theatres by the 29th of this month

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam