അഭിരാമപുരത്തെ ഉത്തമനായി ജയറാം
അഭിരാമപുരത്തെ ഉത്തമനായി ജയറാം
സപ്തംബര്‍ 22, 2000
ജയറാമും അനില്‍ബാബും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അഭിരാമപുരത്തെ ഉത്തമന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വടക്കാഞ്ചേരിയില്‍ തുടങ്ങി.
പ്രേമയും സിന്ധുവുമാണ് നായികമാര്‍. സിദ്ദിഖ്, ബാബു ആന്റണി, ഇന്നസെന്റ്, ഇന്ദ്രന്‍സ്, മേഘനാദന്‍, ടി.ജി. രവി, മണിയന്‍പിള്ള രാജു, അഗസ്റിന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിക്കുന്നു.
ടി.എ. റസാഖിന്റേതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ചിത്ര എന്നിവര്‍ ആലപിക്കുന്നു. വിപിന്‍ മോഹന്‍െറ പ്രധാന സഹായിയായിരുന്ന ഷാജിയാണ് ഛായാഗ്രാഹകന്‍. പി.സി. മോഹനനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
അക്ഷരഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം എവര്‍ഷൈന്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications