വിജയ് ചിത്രത്തില്‍ ഉത്തര പാടുന്നു
ഈ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഉത്തര ഉണ്ണികൃഷ്ണന്‍ വീണ്ടും പാടുന്നു. ഇളയദളപതി വിജയുടെ പുതിയ ചിത്രത്തില്‍ ഉത്തര ഉണ്ണികൃഷ്ണന്റെ പാട്ട്.
സംവിധായകന്‍ ആറ്റ്‌ലിയുടെ ചിത്രത്തിലാണ് ഉത്തരയുടെ രണ്ടാമത്തെ ഗാനം. സംഗീത സംവിധായകന്‍ ജിവി പ്രകാശ് ഇണം നല്‍കുന്ന ഗാനമാണ് ഉത്തര പാടുന്നത്.

പ്രശസ്ത ഗായകന്‍ ഉണ്ണികൃഷ്ണന്റെ മകളായ ഉത്തരയുടെ ആദ്യ ഗാനം ശൈവം എന്ന തമിഴ് ചിത്രത്തിനു വേണ്ടിയായിരുന്നു. ശൈവത്തിലും ജിവി പ്രകാശ് തന്നെയായിരുന്നു സംഗീതസംവിധാനം.
ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായിക കൂടിയാണ് ഉത്തര. സാമന്തയും എമി ജാക്‌സണും നായികമാരാവുന്ന വിജയുടെ അമ്പത്തിയൊമ്പതാമത്തെ ചിത്രത്തിനു വെണ്ടിയാണ് ഉത്തര പാടുന്നത്
More from Filmibeat
singer unnikrishnan daughter uthara unnikrishnan award vijay tamil film ഗായിക മലയാളം ഉത്തര ഉണ്ണികൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ സിനിമ അവാര്‍ഡ് വിജയ് തമിഴ്


Click it and Unblock the Notifications











