ഉട്ടോപ്യയില്‍ പോണ വഴിയേത്...ഈ പാട്ട് പറയും, കാണൂ..

By Sruthi K M

ഉട്ടോപ്യയിലേക്ക് പോണ വഴിയേതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ..? എന്നാല്‍ ഈ പാട്ട് നിങ്ങള്‍ക്ക് വഴി പറഞ്ഞു തരും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലെ പ്രെമോ സോങ് പുറത്തിറക്കി. വളരെ രസകരമായ രംഗങ്ങളിലൂടെയാണ് ഈ പരസ്യഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന വൈക്കം വിജയലക്ഷ്മിയും, ജാസി ഗിഫ്റ്റും ചേര്‍ന്ന് ആലപിക്കുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ഉട്ടോപ്യയില്‍ പോണ വഴിയേത് എന്നു തുടങ്ങുന്ന യൂട്യൂബില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പ്രെമോ വീഡിയോയില്‍ മമ്മൂട്ടിയും കമലും ഔസേപ്പച്ചനും ഉണ്ട്.

promosong

രാപ്പകല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കമല്‍-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനുവണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു ഓണസമ്മാനമാണിത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ്. റഫീഖാണ് ഗാനങ്ങളും രചിച്ചിരിക്കുന്നത്.

ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡി ഫോര്‍ ഡാന്‍സിലെ അവതാരികയായി സുപരിചിതയായ ജുവൈല്‍ ആണ് ചിത്രത്തിലേ നായിക. ജുവൈലിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് തന്നെ മെഗാസ്റ്റാറിനൊപ്പമാണ്. സമകാലിക രാഷ്ട്രീയ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയാണ് പ്രെമോ സോങ് ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X