ഉത്തമ വില്ലന്‍ ഇനി അരങ്ങിലേയ്ക്ക്, ചിത്രീകരണം അവസാനിച്ചു

By Meera Balan

കമല്‍ ഹാസന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ഉത്തമ വില്ലന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അവസാനമായി ഒരു ഗാനം രംഗം ചിത്രീകരിച്ചതോടെയാണ് ഷൂട്ടിംഗ് അവസാനിച്ചത്. ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഗാനരംഗം ചിത്രീകരിച്ചത്. ഇതിനായി പ്രത്യേക സെറ്റ് ഇട്ടിരുന്നു.

രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു തീയേറ്റര്‍ കലാകാരന്റെയും സിനിമ സൂപ്പര്‍ സ്റ്റാറിന്റെയും വേഷത്തിലാണ് കമല്‍ ഹാസന്‍ അഭിനയിക്കുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Uttama Villain

പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ, പാര്‍വതി മേനോന്‍, ജയറാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്‌ളൈമാക്‌സ് രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചരുന്ന ഒരു കലാകാരന്റെ വേഷം കമല്‍ ചെയ്യുന്നതിനാല്‍ തന്നെ ചരിത്രപരമായി ഏറെ കാര്യങ്ങള്‍ ചിത്രം പരമാര്‍ശിയ്ക്കുന്നുണ്ട്.

എന്നാല്‍ ഉത്തമവില്ലനെപ്പറ്റി കൂടുതല്‍ പ്രതികരിയ്ക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് തയ്യാറായില്ല. ഉലകനായകന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഉത്തമ വില്ലന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X