മമ്മൂക്കയാണ് ഉട്ടോപ്യയിലെ രാജാവ്
മമ്മൂട്ടി കമല്‍ കൂട്ടുക്കെട്ടിലെ ഉട്ടോപ്യയിലെ രാജാവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓണത്തിന് തിയറ്ററുകളില്‍ റിലീസിന് എത്തുന്ന ചിത്രത്തിന്റ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ പേര് പോലെ തന്നെ നര്‍മ്മത്തിന് പ്രധാന്യമുള്ള ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്.
ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധ നേടിയ ജൂവല്‍ മേരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടി ജി രവി, ജോയ് മാത്യൂ, കെപിഎസി ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉട്ടോപ്യയിലെ രാജാവ് ഓഗസ്റ്റ് അവസാനം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പേര്‍ട്ടുകള്‍.
കമലും മമ്മൂട്ടിയും സിനിമ രംഗത്ത് സജീവമാണെങ്കിലും ഇരുവരുടെയും കൂട്ടുക്കെട്ടില്‍ വിരലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. എന്നാല്‍ കലാമൂല്യമുള്ളതും കോമേഷ്യല്‍ ഹിറ്റുകളുമായിരുന്നു അവയെല്ലാം. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് നീണ്ട ഇടവേളകളും ഉണ്ടായിരുന്നു.


Click it and Unblock the Notifications











