പാര്‍വതിയ്ക്ക് നേരെ ആസിഡ് ഒഴിച്ച ആസിഫ് അലി! ഉയരെ മേക്കിങ് വീഡിയോ വൈറല്‍

By Midhun Raj

നടി പാര്‍വ്വതിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയില്‍ പല്ലവി എന്ന പൈലറ്റായിട്ടാണ് പാര്‍വതി എത്തിയത്. ഉയരെ എന്ന ചിത്രം പാര്‍വ്വതിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു.

ആസിഡ് ആക്രമണത്തിനിരയായ

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി മികച്ച പ്രകടനം തന്നെയായിരുന്നു നടി ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്. പാര്‍വതിയുടെ മറ്റൊരു മികച്ച കഥാപാത്രം തന്നെയായി മാറിയിരുന്നു പല്ലവി. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ഉയരെയിലെ ഗോവിന്ദ്. പ്രണയ ജോഡികളായി ഇരുവരും എത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആസിഫ് അലി കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു തരം കഥാപാത്രമായിട്ടാണ് സിനിമയില്‍ എത്തിയിരുന്നത്.

ഉയരെയില്‍ ആസിഫ് അലി

ഉയരെയില്‍ ആസിഫ് അലി പാര്‍വ്വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന രംഗം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച സീനുകളിലൊന്നായിരുന്നു. സിനിമയിലെ ഈ പ്രധാന രംഗത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഉയരെയുടെ പുതിയ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ഉയരെയുടെ കുറെ ഭാഗം വിമാനത്തിനുളളിലും ചിത്രീകരിച്ചിരുന്നു.

ഇതിനായി കലാസംവിധായകന്റെ

ഇതിനായി കലാസംവിധായകന്റെ നേതൃത്വത്തില്‍ ഒരു വിമാനത്തിന്റെ മാതൃക തയ്യാറാക്കുകയായിരുന്നു. ഒറിജിനല്ലിനെ വെല്ലുന്ന രീതിയിലായിരുന്നു സിനിമയുടെ മേക്കിങ്. ഈ രംഗങ്ങളും മേക്കിങ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആസിഫ് അലി, പാര്‍വ്വതി തുടങ്ങിയവര്‍ക്ക് പുറമെ ടൊവിനോ തോമസും ഉയരെയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഉയരെയുടെ നിര്‍ണായ രംഗങ്ങളില്‍ എല്ലാം വരുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു ടൊവിനോയുടെത്.

ഇവര്‍ക്ക് പുറമെ സിദ്ധിഖ്

ഇവര്‍ക്ക് പുറമെ സിദ്ധിഖ്, അനാര്‍ക്കലി മരക്കാര്‍, പ്രേംപ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനമാണ് ഉയരെയില്‍ കാണിച്ചിരുന്നത്. ആദ്യ ദിനത്തില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഉയരെ ഒരുക്കിയിരുന്നത്.

എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന

എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മ്മിച്ചിരുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഉയരെയ്ക്ക് പുറത്തും മികച്ച സ്വീകരണം ലഭിച്ചിരുന്നു.. പാര്‍വ്വതിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X