twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ മള്‍ട്ടിപ്ലെക്സുകളില്‍ തരംഗമായി പാര്‍വതി! ആദ്യ പത്തില്‍ ഇടംപിടിച്ച ഏക മലയാള ചിത്രമായി ഉയരെ

    By Midhun Raj
    |

    Recommended Video

    ഇന്ത്യന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ആദ്യപത്തില്‍ ഒരേയൊരു മലയാളചിത്രം 'ഉയരെ' | #Uyare

    പാര്‍വതി കേന്ദ്രകഥാപാത്രമായ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. പാര്‍വതിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് ഉയരെയെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

    അവധിക്കാല റിലീസായി സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പിന്നാലെയായിരുന്നു പാര്‍വതിയുടെ ഉയരെയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. എപ്രില്‍ 26ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിന പ്രതികരണങ്ങള്‍ക്കൊപ്പം മൗത്ത് പബ്ലിസിറ്റിയും വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ഇപ്പോഴിതാ കേരളത്തിനു പുറത്തും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    ഉയരെ

    ഉയരെ

    നവാഗതനായ മനു അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പാര്‍വതി ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രമായിട്ടാണ് പാര്‍വതി എത്തിയിരുന്നത്. ഇത്തവണയും ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടി എത്തിയത്. പാര്‍വതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരുടെ പ്രകടനങ്ങളും ഉയരെയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരെല്ലാം നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചതാണ് ഉയരെയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്.

    മെയ് 3നാണ് മറ്റു സംസ്ഥാനങ്ങളിലും

    മെയ് 3നാണ് മറ്റു സംസ്ഥാനങ്ങളിലും

    കേരളത്തില്‍ എപ്രില്‍ അവസാന വാരം തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 3നാണ് മറ്റു സംസ്ഥാനങ്ങളിലും എത്തിയിരുന്നത്. വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന വേളയിലാണ് ഉയരെ കേരളത്തിനു പുറത്തുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 101 സ്‌ക്രീനുകളാണ് സിനിമയ്ക്ക് ഇവിടെ ലഭിച്ചതെങ്കില്‍ 105 തിയ്യേറ്ററുകളാണ് കേരളത്തിന് പുറത്ത് ലഭിച്ചിരുന്നത്. ആദ്യ ദിനങ്ങളിലെ മൗത്ത് പബ്ലിസിറ്റിയും മറ്റും പുറത്തെ റിലീസിന് ഗുണകരമായി മാറിയിരുന്നു.

    ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍നിന്നും

    ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍നിന്നും

    കഴിഞ്ഞ വാരാന്ത്യത്തില്‍ (മെയ് 3,4,5) ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍നിന്നും എറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്നായും ഉയരെ മാറിയിരുന്നു. മാര്‍വെല്‍ സൂപ്പര്‍ഹീറോ ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഒന്നാം സ്ഥാനത്തുളള ലിസ്റ്റില്‍ ഒന്‍പതാമതാണ് ഉയരെ എത്തിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഇടംപിടിച്ച ഏക മലയാള ചിത്രം കൂടിയായിരുന്ന ഉയരെ. ഇന്ത്യയിലെ തന്ന പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ഒരാളായ ശ്രീധര്‍ പിളളയായിരുന്നു ഇതുസംബന്ധിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നത്.

    36 തിയ്യേറ്ററുകളാണ് ബാംഗ്ലൂരുവില്‍

    36 തിയ്യേറ്ററുകളാണ് ബാംഗ്ലൂരുവില്‍

    കേരളത്തിന് പുറത്ത് ബാംഗ്ലൂരൂവിലാണ് ഉയരെയ്ക്ക് കൂടുതല്‍ തിയ്യേറ്ററുകള്‍ ലഭിച്ചിരുന്നത്. 36 തിയ്യേറ്ററുകളാണ് ബാംഗ്ലൂരുവില്‍ മാത്രമായി സിനിമയ്ക്ക് ലഭിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ 18 തിയ്യേറ്ററുകളിലും ഹൈദരാബാദില്‍ ആറ് സ്‌ക്രീനുകളിലും ഉത്തരേന്ത്യയില്‍ 44 സ്‌ക്രീനുകളിലും സിനിമ റിലീസ് ചെയ്തതായി അറിയുന്നു. സൂപ്പര്‍ താര ചിത്രങ്ങള്‍ തകര്‍ത്തോടി കൊണ്ടിരിക്കുന്ന സമയത്താണ് ഉയരെയ്ക്ക് കൂടുതല്‍ തിയ്യേറ്ററുകള്‍ ലഭിച്ചിരിക്കുന്നത്.

    ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ്

    ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ്

    ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഉയരെ അണിയിച്ചൊരുക്കിയിരുന്നത്. ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. സിദ്ധിഖ്, അനാര്‍ക്കലി മരക്കാര്‍, ഭഗത് മാനുവല്‍, സംയുക്ത മേനോന്‍, പ്രേംപ്രകാശ് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗോപി സുന്ദറായിരുന്നു ഉയരെയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്.

    ദുല്‍ഖറിന്റെ യമണ്ടന്‍ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് അണിയറക്കാര്‍! സക്‌സസ് സെലിബ്രേഷന്‍ വീഡിയോദുല്‍ഖറിന്റെ യമണ്ടന്‍ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് അണിയറക്കാര്‍! സക്‌സസ് സെലിബ്രേഷന്‍ വീഡിയോ

    ചാര്‍മിയുമായുളള വിവാഹത്തിന് തൃഷയ്ക്ക് സമ്മതം! വൈറലായി നടിയുടെ ട്വീറ്റ്! കാണൂചാര്‍മിയുമായുളള വിവാഹത്തിന് തൃഷയ്ക്ക് സമ്മതം! വൈറലായി നടിയുടെ ട്വീറ്റ്! കാണൂ

    English summary
    uyare movie in indian multiplexes top ten list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X