twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉയരെയില്‍ പൈലറ്റ് പല്ലവിയായി പാര്‍വതി! ഒപ്പം ആസിഫ് അലിയും ടൊവിനോയും! ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്‌

    By Midhun Raj
    |

    പാര്‍വതിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. ടൊവിനോ തോമസും ആസിഫ് അലിയുമാണ് ചിത്രത്തിലെ നായകന്മാര്‍. സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    ഐ ലവ് യൂ രണ്‍ബീറെന്ന് ആലിയ! നാണംകൊണ്ട് മുഖം പൊത്തി നടന്‍! വൈറലായി വീഡിയോ! കാണൂഐ ലവ് യൂ രണ്‍ബീറെന്ന് ആലിയ! നാണംകൊണ്ട് മുഖം പൊത്തി നടന്‍! വൈറലായി വീഡിയോ! കാണൂ

    ഉയരെയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ്‌ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്, നിലവില്‍ അവസാന ഘട്ട ജോലികളിലാണ് ചിത്രമുളളതെന്ന് അറിയുന്നു.

    uyare

    ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

    ഗോപി സുന്ദറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

    ഫഹദ് ഫാസിലും സംഘവും പൊളിച്ചടുക്കി! സര്‍വ്വകാല റെക്കോര്‍ഡുമായി കുമ്പളങ്ങി നൈറ്റ്‌സ്! കാണൂ ഫഹദ് ഫാസിലും സംഘവും പൊളിച്ചടുക്കി! സര്‍വ്വകാല റെക്കോര്‍ഡുമായി കുമ്പളങ്ങി നൈറ്റ്‌സ്! കാണൂ

    മധുരരാജയുടെ ട്വിറ്റര്‍ റെക്കോര്‍ഡ് മറികടന്ന് ലൂസിഫര്‍! സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ആരാധകര്‍മധുരരാജയുടെ ട്വിറ്റര്‍ റെക്കോര്‍ഡ് മറികടന്ന് ലൂസിഫര്‍! സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ആരാധകര്‍

    English summary
    uyare movie official poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X