വിദേശത്തും തരംഗമാകാന്‍ പാര്‍വതിയുടെ ഉയരെ! ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

By Midhun Raj

Recommended Video

സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം 'ഉയരെ'

പാര്‍വതിയുടെ ഉയരെ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ മനു അശോകനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ആദ്യ ദിനത്തില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയില്‍ പാര്‍വതിയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരുന്നത്.

തിയ്യേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ദക്ഷിണ കൊറിയയിലും റിലീസ് ചെയ്തിരുന്നു. ഇന്ത്യയ്ക്കു പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഉയരെ കൊറിയയിലും എത്തിയിരിക്കുന്നത്. കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ഉയരെയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയന്‍ സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

uyare

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഉയരെ ഒരുക്കിയിരുന്നത്. പാര്‍വ്വതിയെ കൂടാതെ ആസിഫ് അലി,ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X