പ്രണയ ജോഡികളായി ആസിഫും പാര്‍വതിയും! ഉയരെയിലെ ആദ്യ ഗാനം പുറത്ത്! കാണൂ
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ഉയരെയുടെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താരയും വിജയ് യേശുദാസും പാടിയ 'നീ മുകിലോ' എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. എപ്രില്‍ 26നാണ് ഉയരെ റിലീസ് ചെയ്യുകയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications