ഗുരുവിന് സ്മരണാഞ്ജലി!! രാജേഷ് പിള്ളയുടെ ചരമദിനത്തില്‍ ഉയരെയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്.

Recommended Video

ഗുരുവിന് സ്മരണാഞ്ജലി | filmibeat Malayalam

ആസിഫ് അലി, പാർവതി,ടൊവിനോ, എന്നിവർ ആദ്യമായി ഒമ്മിക്കുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ രാജേഷ് പിളളയുടെ ചരമദിനത്തിൽ നടി മഞ്ജുവാര്യരാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുഖത്തു വിട്ടിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഹൃദയഭേദകമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

uyarea

കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു പോസ്റ്റ് ആരംഭിക്കുന്നത്. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

'ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ,ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം- എന്ന് പറഞ്ഞാണ് ഫോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആസിഡ് ആക്രമണത്തിൽ അതിജീവിച്ചെത്തിയ പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ അവതരിപ്പിക്കുന്നത് പാർവതിയാണ്. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേർന്നാണ്.റഫീഖ് അഹമ്മദും ഷോബിയും ചേര്‍ന്നു ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ് . മുഖേഷ് മുരളീധരനാണ് ഛായാഗ്രഹണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X