ലാലേട്ടൻ സംവിധായകനാകുമ്പോള്‍, ജിജ്ഞാസ ഒരു കാര്യത്തിൽ, ആകാംക്ഷ പങ്കുവെച്ച് ശ്രീകുമാർ മേനോൻ

Recommended Video

ആകാംക്ഷ പങ്കുവെച്ച് ശ്രീകുമാർ മേനോൻ

സിനിമകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകരെ എപ്പോഴും അത്ഭുതപ്പെടുത്താറാണുളള്. കഥപാത്രത്തിനു വേണ്ടി എന്ത് റിസ്ക്കും ഏറ്റെടുക്കാൻ അദ്ദേഹം യാതൊരു മടിയും കാണിക്കാറില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ലാലേട്ടന്റെ സിനമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വൻ വിജയം നേടുന്നത്. ഗസ്റ്റ് റോളിലായി എത്തുന്ന ചിത്രങ്ങളിൽ പോലും തന്റേതായ ഒപ്പു പതിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്. അത് ചിത്രങ്ങളിൽ നിന്നു തന്നെ വ്യക്തവുമാണ്.

ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ലൂസിഫർ തിയേറ്ററുകളിൽ വൻ വിജയം നേടി ജൈത്രയാത്ര തുടരുകയാണ്. നടൻ പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രമായിരുന്നു ഇത് ലൂസിഫർ വൻ വിജയം നേടി മുന്നേറുമ്പോൾ സംവിധായകനാകാൻ തയ്യാറെടുക്കുകയാണ് താരം. മലയാള സിനിമ ലോകം ഇരു കൈകളും നീട്ടിയാണ് ഈ സന്തോഷ വാർത്ത സ്വീകാരിച്ചത്. താരത്തിന് ആശംസ നേർന്ന് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മോഹൻലാലിന് ആശംസ നേർന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ.

 ബറോസ്സ്

ബറോസ്സ്

കഴിഞ്ഞ നാല് നൂറ്റുണ്ടുകളായി മലയാളി പ്രേക്ഷകർക്കൊപ്പം അവരിൽ ഒരാളായി സഞ്ചരിക്കുന്ന താരമാണ് മോഹൻലാൽ. ഇപ്പോഴിത താരം സംവിധായകന്റെ കുപ്പായം ധരിക്കുകയാണ്. ബറോസ്സ് എന്നാണ് അദ്ദേഹം ചിത്രത്തിന്റെ പേര്. 3 ഡി ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ലാലേട്ടൻ തന്നെയാണ് തന്റെ പുതിയ ചിത്രത്തിനെ കുറിച്ച് തന്റെ ആരാധകരുമായി പങ്കുവെച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ബറോസ്സെന്നും ലാലേട്ടൻ ഉറപ്പ് നൽകിയിട്ടുണ്ട്.

 ഒരു കാര്യത്തിൽ മാത്രമാണ് ജിജ്ഞാസ

ഒരു കാര്യത്തിൽ മാത്രമാണ് ജിജ്ഞാസ

ലാലേട്ടന്‍- നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള... എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്.

ക്ലാസിക് ചിത്രം

ക്ലാസിക് ചിത്രം

അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന 'ബറോസ്' എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്. ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ... ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ...

 ആരാണ് ബറോസ്സ്

ആരാണ് ബറോസ്സ്

പോർച്ച്ഗീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്. ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന രചനയിൽ നിന്നാണ് ചിത്രം ഒരുങ്ങുന്നത്.
ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വർഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാർഥ പിൻതുടർച്ചക്കാർ വന്നാൽ മാത്രമേ ഈ നിധി കൈ മാറുകയുളളു. ബറോസ്സിനെ തേടി ഒരു കുട്ടിയെത്തുകയും ഇവർ തമ്മിലുള്ള രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് ലാലേട്ടൻ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X