തലയിൽ എഴുത്തുള്ളവരെ തേടി സംവിധായകൻ ശ്രീകുമാർ മേനോൻ! ചെയ്യേണ്ടത് ഇത്ര മാത്രം...
പുതിയ പ്രതിഭകളെ തേടി സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പ്രതിഭകളെ ക്ഷണിച്ചു കൊണ്ട് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. തലയിൽ എഴുത്തുണ്ടോ എന്ന ക്യാപ്ഷനോടൊയാണ് തന്റെ പുതിയ സംരംഭത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

തിരക്കഥയേ, പരസ്യമോ, വെബ് സീരീസോ ആകട്ടെ. അത് സീനാക്കി സംഭാഷണം സഹിതം [email protected] എന്ന ഈ മെയിൽ ഐഡിലേയ്ക്ക് എഴുതി അയക്കാനും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.വി.എ ശ്രീകുമാർ മേനോൻ നയിക്കുന്ന എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയിലേക്കാണ് പുതിയ പ്രതിഭകളെ സ്വാഗതം ചെയ്യുന്നത്. ശ്രീകുമാർ മേനോന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിട്ടുണ്ട്.
പരസ്യ നിർമ്മാണ രംഗത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ഇദ്ദേഹം നിർമ്മിച്ച പല പരസ്യങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ. മോഹൻലാൽ, പ്രകാശ രാജ്, മഞ്ജു വാര്യർ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.


Click it and Unblock the Notifications











