മോഹന്‍ലാലിന്‍റെ വീട്ടിലെത്തിയ വിശിഷ്ടാതിഥി, അമ്മയുടെ മുഖത്ത് കണ്ട ചിരിയെക്കുറിച്ച് അശോക് കുമാര്‍
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അശോക് കുമാര്‍. സിനിമാസ്വപ്‌നവുമായി നടന്ന കൂട്ടുകാര്‍ അന്നത്തെ അതേ സൗഹൃദം ഇന്നും നിലനിര്‍ത്തുന്നുണ്ട്. മോഹന്‍ലാലിനേയും കുടുംബത്തേയും സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പമായാണ് അശോക് കുമാര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്കെത്തിയത്. ഡിസംബര്‍ 28നായിരുന്നു മോഹന്‍ലാലിന്റെ വീട്ടിലേക്ക് അദ്ദേഹം എത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും മറക്കാനാവാത്ത ദിവസമായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച.

മോഹന്‍ലാലിന്റെ മക്കളായ പ്രണവും വിസ്മയയും ആ സമയത്ത് അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അശോകിന്റെ മകളേയും മായയേയും ചേര്‍ത്തുപിടിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു മോഹന്‍ലാല്‍. ഫാന്‍സ് ഗ്രൂപ്പിലൂടെ ചിത്രങ്ങളെല്ലാം തരംഗമായി മാറിയിരുന്നു.
മോഹന്‍ലാലിന്‍രെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകന്‍ കൂടിയാണ് അശോക് കുമാര്‍. കോളേജ് കാലം മുതലേ സുഹൃത്തുക്കളാണ് ഇരുവരും. പരിപാടികളിലും മറ്റുമൊക്കെയായി മോഹന്‍ലാല്‍ അശോകിനെക്കുറിച്ച് വാചാലനായിരുന്നു. സിനിമയിലെത്തിയപ്പോഴും സൗഹൃദങ്ങളെല്ലാം അതേ പോലെ നിലനിര്‍ത്തുന്നുണ്ട് മോഹന്‍ലാല്‍.

തിരനോട്ടം ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ലാലിന്‍റെ അമ്മയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് (പ്രധാനമായും കള്ളങ്ങള്‍) ഞങ്ങള്‍ ഓര്‍മ്മ പങ്കുവച്ചു. ആ കാലത്ത് ഞങ്ങള്‍ ചെയ്തിരുന്ന രസകരമായ മറ്റുചില കാര്യങ്ങളെക്കുറിച്ചും ഓര്‍ത്തു. ഞങ്ങളുടെ കോളെജ് കാലത്ത് ഭക്ഷണം വിളമ്പിത്തരുമ്പോള്‍ ലാലിന്‍റെ അമ്മയുടെ മുഖത്തുകണ്ട ചിരി വീണ്ടും കണ്ടതില്‍ വലിയ സന്തോഷം തോന്നി. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്‍മയയും അവിടെ ഉണ്ടായിരുന്നുവെന്നുമായിരുന്നു അശോക് കുമാര്‍ കുറിച്ചത്.


Click it and Unblock the Notifications