»   » നായികയ്ക്ക് വേണ്ടി സംവിധായകന്‍ അടക്കം നിര്‍മാതാവിന്റെ പോലും തുണി അഴിച്ചത്, ആഞ്ഞടിച്ച് വിസി അഭിലാഷ്!

നായികയ്ക്ക് വേണ്ടി സംവിധായകന്‍ അടക്കം നിര്‍മാതാവിന്റെ പോലും തുണി അഴിച്ചത്, ആഞ്ഞടിച്ച് വിസി അഭിലാഷ്!

Posted By: Sanviya
Subscribe to Filmibeat Malayalam

മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ഏക എന്ന ചിത്രത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഇന്നലെയല്ല. പ്രിന്‍സ് ജോണ്‍സ് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് ഇന്നലെ നന്നായി കേട്ടു. ചിത്രീകരണത്തിനിടെ ചിത്രത്തിലെ നായികയ്ക്ക് വേണ്ടി സെറ്റിലെ സംവിധായകനും നിര്‍മാതാവും അടക്കമുള്ളവര്‍ നഗ്നരായ സംഭവം.

മോഡലായ രഹ്ന ഫാത്തിമയാണ് ചിത്രത്തിലെ നായികയാണ് സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപൂര്‍വ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഫേസ്ബുക്കിലൂടെയുള്ള നടിയുടെ തുറന്ന് പറച്ചില്‍ കൗതുകത്തോടെയാണ് ആരാധകരും സിനിമാക്കാരും വായിച്ചത്. ഇപ്പോഴിതാ സംഭവത്തിനെതിരെ ആളൊരുക്കത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ് പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്ക് പേജിലൂടെയാണ് ഏക സിനിമയുടെ സംവിധായകനെതിരെയും ചിത്രത്തിലെ നായികയ്‌ക്കെതിരെയും വിസി അഭിലാഷ് ആഞ്ഞടിച്ചത്. ആളൊരുക്കത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഏക എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോയും നായികയുടെ ഫേസ്ബുക്ക് പോസ്റ്റും കണ്ടത്. ഇതിനെതിരെ വിസി അഭിലാഷ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ആത്മവഞ്ചനയാണിത്

അറിഞ്ഞിടത്തോളം നഗ്നതയ്‌ക്കോ ലൈംഗികതയ്‌ക്കോ സ്വാതന്ത്ര്യം നേടി കൊടുക്കുക എന്നതാണ് ഏകയുടെ ലക്ഷ്യം. നഗ്നത എന്നാല്‍ നിഷ്‌കളങ്കത എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന് സംവിധായകന്‍ തന്നെ വാദിക്കുന്നതായി രഹ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. ഏറ്റവും പ്യൂവര്‍ ആയ മനുഷ്യനെ നഗ്നയാകാന്‍ കഴിയു. എന്നാല്‍ നഗ്നതയില്‍ കോണ്‍ഷ്യസുണ്ടോ എന്ന് സംവിധായകന്‍ നായികയോട് ചോദിക്കുന്നത് തന്നെ ആത്മവഞ്ചനയാണെന്ന് വിസി അഭിലാഷ് പറയുന്നു.

അംഗങ്ങളെ നഗ്നരാക്കിയത്

കോണ്‍ഷ്യസ് മായിച്ച് കളയാനായി ചിത്രീകരണ സംഘത്തിലെ സര്‍വ്വമാന അംഗങ്ങളും നഗ്നരാകണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരമ ഭോഷ്‌കാണ്. അതായത് പരിമള സോപ്പുമായി കുളത്തിലിറങ്ങിയ നടിക്കൊപ്പം ക്യാമറയും കൂടെ ചാടാന്‍ പറയുന്നത് പോലൊരു വിഡ്ഢിത്തം.

English summary
VC Abhilash against eka director and actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam