»   » വികെ പ്രകാശിന്റെ കെയര്‍ഫുള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

വികെ പ്രകാശിന്റെ കെയര്‍ഫുള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

Posted By: Sanviya
Subscribe to Filmibeat Malayalam

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ഫുള്‍. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കും. സുരേഷ് ബാലാജിയും ജോര്‍ജ് പയസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പോസ്റ്റര്‍. വിജയ് ബാബുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ ആദ്യ ചിത്രം വികെ പ്രകാശിനൊപ്പമായിരുന്നു. ത്രി കിങ്‌സ് എന്ന ചിത്രത്തിലൂടെ.

carefulmovie

ജോമോള്‍, വിനീത് കുമാര്‍, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ ജോമോള്‍ സിനിമയിലേക്ക് തിരിച്ച് വരുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിനീത് കുമാറിന്റെ ഭാര്യ വേഷത്തിലാണ് ജോമോള്‍ അഭിനയിക്കുന്നത്. ഡാന്‍സറാണ്. സന്ധ്യ രാജു എന്നാണ് ജോമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഫോര്‍ട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്. രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യു ടേണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

English summary
V K Prakash's Careful: The First Look Poster Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam