»   » അത്ഭുതവുമായി ഒടിയന്‍ വരുന്നു; റിലീസ് തീരുമാനിച്ചു? മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍!

അത്ഭുതവുമായി ഒടിയന്‍ വരുന്നു; റിലീസ് തീരുമാനിച്ചു? മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍!

Written By:
Subscribe to Filmibeat Malayalam

മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാന ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

ലാലേട്ടന്റെ കഷ്ടപാടൊക്കെ വെറുതേയായി പോയോ? പുതിയ ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍!


രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒടിയന്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ബിഗ് റിലീസ്

ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. 300 തിയറ്ററുകളിലെങ്കിലും ഒടിയന്‍ എക്കിക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 250 സെന്ററിലെന്നാണ് ഇപ്പോഴത്തെ നിലപാട്. മാത്രമല്ല കേരളത്തില്‍ മാത്രം 604 സ്‌ക്രീനുകളാണുള്ളത്.


ചിത്രീകരണം

ഒടിയന്റെ അവസാന ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്രാവിശ്യത്തെ ഓണത്തിന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ബിഗ് റീലീസായി എത്തുന്നതോടെ ആരാധകരെ ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


ചിത്രങ്ങള്‍ വൈറല്‍

സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. നാടന്‍ സംഗീത ഉപകരണങ്ങളും മറ്റും സിനിമയുടെ പ്രത്യേകതയാണെന്നും സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.


വ്യത്യസ്ത ഗെറ്റപ്പുകള്‍

മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നത് പോലെ തന്നെയാണ് മറ്റുള്ളവരും. മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്കും സിനിമയില്‍ മൂന്ന് വേഷങ്ങളുണ്ട്. ഇപ്പോള്‍ നരേന്‍, നന്ദു തുടങ്ങിയവരും സിനിമയുടെ ചിത്രീകരണത്തിലുണ്ട്.


ചെലവേറിയ സിനിമ

വിഎ ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ സിനിമയാണ് ഒടിയന്‍. ആദ്യ സിനിമ തന്നെ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാര്‍ മേനോന്‍. മലയാളത്തിലെ ഏറ്റവുമധികം ചിലവ് കൂടിയ സിനിമയായിരിക്കും ഒടിയന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.


ഒടിയന്മാര്‍

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!


അല്‍ ഫെമിനിച്ചിയോടാണോ കളി! പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ചവരെ മമ്മൂട്ടി തിരിച്ചോടിച്ചു!

English summary
V A Shrikumar menon about Odiyan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam