സഹോദരന്‍റെ കരുതലുമായി ആന്‍റണി, മോഹന്‍ലാലിന്‍റെ ഒടിയനെക്കുറിച്ച് സംവിധായകന്‍റെ വെളിപ്പെടുത്തല്‍, കാണൂ
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കന്റെ യൗവ്വന കാലഘട്ടമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയുന്നു. പ്രഭയായി മഞ്ജു വാര്യരും രാവുണ്ണിയായി പ്രകാശ് രാജും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുന്നുണ്ട്.
ഒടിയന്‍രെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണവും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത വാരത്തില്‍ ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഒടിയന്‍ എപ്പോള്‍ തുടങ്ങും?
ഒടിയൻ എന്തായി, ഷൂട്ടിംഗ് എപ്പോൾ തുടങ്ങും?’ എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാൻ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതൽ ഞാൻ ഉൾപ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്.

അവസാനഘട്ടത്തിലേക്ക് കടക്കുന്നു
ഒടിയന്റെ അവസാന ഷെഡ്യൂൾ ഇന്ന് പുനരാരംഭിക്കുമ്പോൾ നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊർജ്ജമാണ് എനിക്ക്. മോഹൻലാൽ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്നേഹപ്രവാഹം മറ്റൊരു ലാലേട്ടൻ ഫാനായ എനിക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.

ആന്‍റണിയുടെ പിന്തുണ
ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് എനിക്ക് നൽകുന്നത് ഒരു സഹോദരന്റെ കരുതലാണ്. ഷാജിയും, പീറ്റർ ഹെയ്‌നും, പദ്മകുമാറും, പ്രശാന്തും, സജിയും മുതൽ ആർട്ട്, ലൈറ്റ്, കോസ്റ്റ്യൂംസ്, ജിമ്മി ജിബ് പ്രൊഡക്ഷൻ തുടങ്ങി ഡ്രൈവർമാർ ഉൾപ്പെടുന്ന എല്ലാവരും ഇനി മുതൽ രാവും പകലുമില്ലാതെ ഒരു കുടുംബമായി ഒടിയനൊപ്പം ഉണ്ടാവും.

ഒടിയനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക
പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ഒടിയനെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂൾ, അത് ശുഭമാക്കി തീർക്കുക എന്നത് മാത്രമേ മുന്നിൽ കാണുന്നുള്ളുവെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ചിത്രീകരണ പുരോഗതിയെക്കുറിച്ച് അറിയിക്കാം
കൂടുതൽ വാർത്തകളും ചിത്രങ്ങളും കാണാതെ വരുമ്പോഴുള്ള നിങ്ങളുടെ അക്ഷമയും ആകാംക്ഷയും ഞാൻ മനസ്സിലാക്കുന്നു, വരും ദിവസങ്ങളിൽ ഷൂട്ടിംഗ് പുരോഗതിക്കനുസരിച്ച് വിവരങ്ങൾ നിങ്ങളിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.

ആക്ഷന്‍ പറയട്ടെ
നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥന ഞങ്ങൾക്കുമേൽ ഉണ്ടാവും എന്ന വിശ്വാസത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറയട്ടെ...സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, ഇങ്ങനെയാണ് സംവിധായകന്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് കാണൂ
വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ


Click it and Unblock the Notifications