ഒടിയനെ തിയേറ്ററുകളിലേക്കെത്തിക്കണം! പരിക്കിനെ അവഗണിച്ചും ശ്രീകുമാര്‍ മേനോനെത്തി! കാണൂ!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഏവരും ഒരുപോലെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് ഒടിയന്റേത്. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 14നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ഫാന്‍സ് ഷോ ബുക്കിങ്ങും അഡ്വാന്‍സ് ബുക്കിങ്ങുമൊക്കെ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. റിലീസിന് മുന്നോടിയായി സ്പഷല്‍ പോസ്റ്ററും ടീസറുകളുമൊക്കെ എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ക്ഷണനേരം കൊണ്ടാണ് ഇവ സോഷ്യല്‍ മീഡിയയിലെ തന്നെ തരംഗമായി മാറുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അതിനോടനുബന്ധിച്ച കാര്യങ്ങളുമൊക്കെയാണ് ഒടിയന്‍ പറയുന്നത്. ഒടിയന്‍ മാണിക്കനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രഭയായി മഞ്ജു വാര്യരും രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രകാശ് രാജും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വില്ലന് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒരുമിച്ചെത്തുന്നത് ഒടിയനിലാണ്. സിനിമയുടെ റിലീസ് ദിനത്തിനായി നാളെണ്ണുകയാണ് ആരാധകര്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനും പ്രമോ വര്‍ക്കുകളുമൊക്കെ നടക്കുന്നതിനിടയിലാണ് സംവിധായകന് പരിക്കേറ്റത്. ഇതോടെയാണ് സിനിമയുടെ റിലീസ് മാറ്റുമോയെന്ന ആരാധകര്‍ സംശയിച്ചത്. എന്നാല്‍ ഒടിയനെ തിയേറ്ററുകളിലേക്കെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് താനെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

പറഞ്ഞ ദിവസം തന്നെ എത്തും

പറഞ്ഞ ദിവസം തന്നെ എത്തും

ഇന്ത്യന്‍ സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സിനിമയാണ് ഒടിയന്‍. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഐഎംഡിബി ലിസ്റ്റിങ്ങില്‍ ഇടം നേടിയത്. എന്ന് മാത്രമല്ല നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സിനിമ ഇപ്പോള്‍ ഒന്നാമതായിരിക്കുകയുമാണ്. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. പറഞ്ഞത് പോലെ തന്നെ സിനിമയെത്തുമെന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംവിധായകന്റെ പരിക്കിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റുമോയെന്നുള്ള സംശയത്തിലായിരുന്നു ആരാധകര്‍.

പെട്ടെന്ന് തീര്‍ക്കും

പെട്ടെന്ന് തീര്‍ക്കും

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടെന്ന് തന്നെ തീര്‍ക്കുമെന്നും മാണിക്യന്‍ ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സംവിധായകന്റെ കുറിപ്പ് വൈറലായിരുന്നു. ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. സംവിധായകന്‍ തന്നെ റിലീസിനെക്കുറിച്ച് സ്ഥിരീകരിച്ചതിന്റെ ത്രില്ലിലാണ് അവര്‍. നിലവിലെ ജോലികളെല്ലാം പൂര്‍ത്തീകരിച്ച് കൃത്യസമയത്ത് തന്നെ സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകനും സംഘവും.

നന്ദി എന്ന വാക്കിലൊതുക്കാനാവില്ല

നന്ദി എന്ന വാക്കിലൊതുക്കാനാവില്ല

അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. പെട്ടെന്നുള്ള തന്റെ തിരിച്ചുവരവിന് കാരണക്കാരായ ഡോക്ടര്‍മാരോടും മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ഒടിയന്റെ വിഎഫ്എക്‌സ് ടീം ഇവരോടൊന്നും നന്ദി പറയാനാവില്ലെന്നും ആ വാക്കിലൊതുക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

എസ്‌കലേറ്ററിലെ വീഴ്ച

എസ്‌കലേറ്ററിലെ വീഴ്ച

മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അദ്ദേഹം വീണത്. മുഖം ഇടിച്ച് വീണ അദ്ദേഹത്തിന്റെ താടിയെല്ലിനായിരുന്നു പരിക്കേറ്റത്. പെട്ടെന്ന് തന്നെ അടിയന്തര ശസ്ത്രക്രിയയും നടത്തിയിരുന്നു. പരിക്ക് വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ആരാധകര്‍ പരിഭ്രാന്തിയിലായിരുന്നു. വിശ്രമം നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്കാണ് അദ്ദേഹമെത്തിയത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒടിയനായി കാത്തിരിക്കുന്നു

ഒടിയനായി കാത്തിരിക്കുന്നു

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഒടിയന്‍ മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയ്ക്കായി മേക്കോവര്‍ മാറ്റാറുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശരീരഭാരം കുറച്ചത്. 15 കിലോയാണ് അദ്ദേഹം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. വ്യത്യസ്ത കാലഘട്ടത്തിലുള്ള മാണിക്കനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു താരം മെലിഞ്ഞത്. യൗവനാവസ്ഥയിലുള്ള മാണിക്കന്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകരും ചോദിക്കുന്നത്.

പോസ്റ്റ് കാണാം

വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X