പണി അറിയാവുന്നവന്‍റെ പടം ഇങ്ങനിരിക്കും! ലൂസിഫറിനെ അഭിനന്ദിച്ച ശ്രീകുമാര്‍ മേനോന് പൊങ്കാല! കാണൂ!

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നായ ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ ആഗ്രഹിക്കുന്ന പോലൊരു സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്. സിനിമാലോകവും ആരാധകരും ഒരുപോലെ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കാത്തിരിപ്പ് വെറുതെയായില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ലൂസിഫര്‍ സംഘത്തിന് അഭിനന്ദനവുമായി വിഎ ശ്രീകുമാര്‍ മേനോനും എത്തിയത്.

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ ലൂസിഫര്‍ എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക് ഇങ്ങനെയായിരുന്നു അദ്ദേഹം കുറിച്ചത്.

Mohanlal, Prithviraj

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ യെന്നായിരുന്നു കുറിപ്പ് . പണി അറിയാവുന്നവന്‍ പടം പിടിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും കണ്ട് പഠിക്കാനുമൊക്കെയായിരുന്നു അദ്ദേഹത്തോട് പ്രേക്ഷകര്‍ പറഞ്ഞത്. വിഎ ശ്രീകുമാര്‍ മേനോന്‍റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X