മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത് മണ്ണുകൊണ്ടുള്ള പ്രത്യേക ചികിത്സ വഴി! കഠിനമായ പരിശീലനവും..!
Recommended Video

മോഹന്‍ലാലിനെ നായകനാക്കി ഫാന്റസി മൂവിയായി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ശരീരഭാരം കുറച്ചിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍.
സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ഏറ്റെടുത്ത ത്യാഗം എന്തൊക്കെയാണെന്ന് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നും മറ്റും വിദഗ്ദരായിരുന്നു മോഹന്‍ലാലിന് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍ എല്ലാവരും വിചാരിച്ചിരുന്നത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

ഒടിയന്‍ മാണിക്യന്‍
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമയില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതില്‍ മൂന്നാമത്തെ ലുക്കിന് വേണ്ടിയായിരുന്നു പതിനെട്ട് കിലോയോളം മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നത്.

പരിശീലനം
22 അംഗങ്ങളായിരുന്നു മോഹന്‍ലാലിന് പരിശീലനം നല്‍കാന്‍ നേതൃത്വം നല്‍കിയിരുന്നത്. പരിശീലനം തുടങ്ങിയാല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താന്‍ പറ്റില്ലായിരുന്നു. ഇക്കാര്യം ലാലേട്ടനുമറിയാമായിരുന്നു. മാത്രമല്ല വേദന നിറഞ്ഞ അവസ്ഥകളുണ്ടാവുമെന്നും പറഞ്ഞിരുന്നു.

കഠിനമായ രീതികള്‍..
രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം കഠിനമായ വ്യായമങ്ങളായിരുന്നു ആദ്യം നടത്തിയിരുന്നത്. ഒപ്പം റോപ്പ് ക്ലൈംബിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിങ്ങനെ നിരവധി കാര്യങ്ങളുമുണ്ടായിരുന്നു.

മറ്റൊരു പരിശീലനം
രാജസ്ഥാനില്‍ നിന്നും പ്രത്യേകമായി കൊണ്ടു വന്ന കളിമണ്ണ് ശരീരം മുഴുവന്‍ മൂടും. എന്നിട്ട് 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്ക് മാറ്റും. പിന്നീട് 96,000 ലിറ്റര്‍ ഓകസിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറിലേക്ക് മാറ്റും. 60 കിലോ വരെ ഭാരമുള്ള പാക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ശരീത്തില്‍ ഇട്ടു കൊണ്ടിരുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

സിനിമയിലുണ്ടാവും
ഇത്രയും കഷ്ടപാട് നടത്തി 15 എന്നുള്ളത് 18 കിലോ വരെ മോഹന്‍ലാല്‍ കുറച്ചിരുന്നു. ലാലേട്ടനടക്കം ഇതുപോലെ കഷ്ടപ്പെട്ടതിന്റെ ഫലം അത് നിങ്ങള്‍ക്ക് സിനിമയിലൂടെ കാണാന്‍ കഴിയുമെന്നാണ് സംവിധായകന്‍ പറയുന്നത്.


Click it and Unblock the Notifications