twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    32 ദിവസമെടുത്താണ് ക്ലൈമാക്‌സ് ചിത്രീകരിച്ചത്! പീറ്റര്‍ ഹെയ്‌നിനേ അതിന് കഴിയൂവെന്നും സംവിധായകന്‍!കാണൂ

    |

    Recommended Video

    പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി | filmibeat Malayalam

    സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന റിലീസാണ് വെള്ളിയാഴ്ചയിലേത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായ ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. കാത്തിരിപ്പിന് വിരമാമിട്ട് ഒടിയന്‍ ഇനി പ്രേക്ഷകരുടേതായി മാറാന്‍ പോവുകയാണ്. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജുമുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. വ്യത്യസ്ത മേക്കോവറുകളുമായാണ് മോഹന്‍ലാലും മഞ്ജുവും എത്തുന്നത്. പഴയ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും തിരികെക്കിട്ടിയെന്നായിരുന്നു സിനിമയിലെ ഗാനം കണ്ടപ്പോള്‍ പലരും പറഞ്ഞത്.

    പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷനൊരുക്കിയ സിനിമ കൂടിയാണ് ഒടിയന്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനേ കഴിയൂവെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. പുലിമുരുകനിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെയും അദ്ദേഹം വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാമെന്ന് ആരാധകരും പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഒടിയനിലുള്ളത്. മാണിക്യന്റെ പവറിനെക്കുറിച്ച് ആദ്യം തന്നെ അദ്ദേഹത്തിന് വിവരണം നല്‍കിയിരുന്നു.

    Odiyan

    സാധാരണ പോലെയുള്ള ഫൈറ്റ് രംഗങ്ങള്‍ പ്രതീക്ഷിക്കരുത്. ഒടിയനിലേത് തികച്ചും വ്യത്യസ്തമായ ഇതുവരെ ആരും കാണാത്ത തരത്തിലുള്ള രംഗങ്ങളാണെന്നും സംവിധായകന്‍ പറയുന്നു. 32 ദിവസമെടുത്താണ് സിനിമയുടെ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏ്റ്റവും നീണ്ട ക്ലൈമാക്‌സ് കൂടിയാണിത്. പീറ്റര്‍ ഹെയ്‌നും ഒടിയനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹവും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

    English summary
    VA Shrikumar Menon about Peter Hein.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X