നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു! രണ്ടാമൂഴം ഉടൻ,പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കി സംവിധായകൻ

നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൽലാൽ ചിത്രമാണ് രണ്ടാമൂഴം. ഒടിയൻ പുറത്തു വന്നാൽ പ്രേക്ഷകരുടെ കാത്തിരുപ്പ് ഇനി രണ്ടാമൂഴത്തിനു വേണ്ടിയായിരിക്കും. ചിത്രത്തിനെ കുറിച്ചുള്ള ചെറിയ രീതിയിലുളള പ്രഖ്യാപനം നടന്നതല്ലാതെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പേജിലാണ് രണ്ടാമൂഴത്തിനെ കുറിച്ചുള്ള പുതിയ വിവരം പുറത്തു വിട്ടിരിക്കുന്നത്. എടി വാസുദേവൻ നായരുമായിട്ടുളള ചിത്രം പങ്കുവെച്ച് അതിനു ചുവടെ നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടെന്നും ചിത്രത്തെക്കുറിച്ചുള്ള വലിയൊരു വാര്‍ത്ത ഉടന്‍ തന്നെ പുറത്തുവിടുമെന്നും' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

 ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച

ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച

എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഭീമ സേനനെ ലാലേട്ടനാണ് അവതരിപ്പിക്കുന്നത്. ഒടിയൻ നീരാളി എന്നീ ചിത്രങ്ങളാണ് ലാലേട്ടന്റെ പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിനു ശേഷമായിരിക്കും രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഹൈ ബഡ്ജറ്റ് ചിത്രമായിരിക്കും രണ്ടാമൂഴം. ചിത്രത്തിനെ കുറിച്ചുള്ള ചർച്ച ലണ്ടനിൽ വെച്ച് നടന്നിരുന്നു. ലാലേട്ടനും സുചിത്രയും ശ്രീകുമാർ മോനോനും തമ്മിലുളള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 100 കോടി ബഡ്ജറ്റ്

100 കോടി ബഡ്ജറ്റ്

ഇന്ത്യയിലെ പ്രമുഖ താരങ്ങൾ രണ്ടാമൂഴത്തിൽ അണിനിരക്കുന്നുണ്ട്. നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇത്. അതേസമയം ബാക്കി താരങ്ങളെ കുറച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അണിയറ പ്രവർത്തകർ ഇതുവരെ തയ്യാറായിട്ടില്ല.

സഘടനം പൊളിക്കും

സഘടനം പൊളിക്കും

ലാലേട്ടൻ ചിത്രങ്ങളിലെ ഒരു ഹൈലൈറ്റ് സഘടനമാണ്. രണ്ടാമൂഴത്തിലും പ്രേക്ഷരെ വിസ്മയിപ്പിക്കും വിധം യുദ്ധ രംഗങ്ങലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ഇതിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി' എന്ന പേരില്‍ മ്യൂസിയമാക്കും.

കിടിലൻ മേക്ക്   ഓവർ

കിടിലൻ മേക്ക് ഓവർ

രണ്ടാമൂഴത്തിൽ വ്യത്യസ്തമായ മേക്ക്ഓവറിലായിരിക്കും താരം എത്തുക. ഒടിയൻ മാണിക്യം ആകുന്നതിന്റെ ഭാഗമായി ശരീര ഭാഗം നന്നേ കുറച്ചിരുന്നു. അതേസമയം ഭീമനാകുമ്പോൾ സ്വാഭാവികമായി ശരീര വലിപ്പം കൂടണം. തടിവയ്ക്കുകയും വേണം. ശരീര ഭാരം കൂട്ടുന്നതിനെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. 2020ൾ ചിത്രം തിയേറ്ററിൽഡ എത്തിയ്ക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

രണ്ടു ഭാഗങ്ങൾ

രണ്ടു ഭാഗങ്ങൾ

പ്രവാസി വ്യാവസായി ബിആർ ഷെട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. 2018 സെപ്റ്റംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. രണ്ടു ഭാഗങ്ങളായിട്ടാകും ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പുറത്തിറങ്ങിയ നാലു മാസത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗം പുറത്തു വരുക. ശ്രീലങ്ക, മുംബൈ, രാജസ്ഥാൻ, കേരള എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷയിൽ സിനിമ പുറത്തിറങ്ങും.

താര സമ്പന്നം

താര സമ്പന്നം

രണ്ടാമൂഴത്തിൽ വൻ താരനിറയാകും അണി നിരക്കുന്നത്. ഇന്ത്യയിലുള്ള പ്രമുഖതാരങ്ങളെല്ലാം ചിത്രത്തിൽ എത്തുന്നുണ്ടത്രേ.ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായായി എത്തുന്നത് ലോക സിനിമയുടെ തന്നെ അഭിമാനമായ ജാക്കിചാനാണ്. കൂടാതെ കൃഷ്ണനായി എത്തുന്നത് ബോളിവുഡ് താരം ഹൃത്വിക് റോഷനും, കർണ്ണനായി എത്തുന്നത് നാഗാർജുനയുമായണ്. അതേസമയം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X