ഒടിയന്റെ സംവിധാനത്തിന് ശ്രീകുമാര്‍ മേനോന് പുരസ്‌കാരം ! നന്ദി അറിയിച്ച് സംവിധായകന്‍

By Midhun Raj

മോഹന്‍ലാലിനെ നായകനാക്കിയുളള ഒടിയനിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് വിഎ ശ്രീകുമാര്‍ മേനോന്‍. സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയെങ്കിലും സംവിധായകനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒടിയന്റെ സംവിധാനത്തിന് മികച്ച പുതുമുഖ സംവിധായകനുളള അവാര്‍ഡ് ശ്രീകുമാര്‍ മേനോന് ലഭിച്ചിരിക്കുകയാണ്.

ജെസി ഫൗണ്ടേഷന്റെ സിനിമ, ടിവി, നാടക അവാര്‍ഡുകളിലാണ് സംവിധായകന് പുരസ്‌കാരം ലഭിച്ചത്. ഒടിയനിലെ പ്രകടനത്തിന് മികച്ച നടിക്കുളള പുരസ്‌കാരം മഞ്ജു വാര്യര്‍ക്കും ലഭിച്ചിരുന്നു. അതേസമയം ജെസി ഫൗണ്ടേഷനും ജൂറി അംഗങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുളള ശ്രീകുമാര്‍ മേനോന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

odiyan

സിനിമാ കരിയറിലെ ആദ്യ അവാര്‍ഡിന് നന്ദി പറഞ്ഞ സംവിധായകന്‍ പുരസ്‌കാരം നേടിയ മഞ്ജു വാര്യര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഒപ്പം മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, രചയിതാവ് ഹരികൃഷ്ണന്‍, ക്യാമറാമാന്‍ ഷാജി കുമാര്‍, എഡിറ്റര്‍ ജോണ്‍കുട്ടി എന്നിവര്‍ക്കും സംവിധായകന്‍ നന്ദി അറിയിച്ചു.

അബ്രഹാമിന്റെ സന്തതികളിലെ പ്രകടനത്തിന് ഇത്തവണ മമ്മൂട്ടിക്കാണ് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. ഓഗസ്റ്റ് 17ന് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X