എസ്‌കലേറ്ററില്‍ നിന്നും വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്! ശസ്ത്രക്രിയ വേണം!!
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായി ഒടിയന്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് റിലീസിനെത്തുന്നത്. അതിനിടെ ആരാധകരെ വിഷമത്തിലാക്കിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. എസ്‌കലേറ്ററില്‍ നിന്നും വീണ് ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ട്.
മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്. മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലൂരുവിലെ സ്വാകര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേനയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന.

ബിഗ് ബജറ്റിലൊരുക്കിയ ഒടിയന്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു ഈ പണികളൊക്കെ നടക്കുന്നത്.
വലിയ രീതിയിലുള്ള പ്രമോഷനാണ് ഒടിയന് കൊടുക്കുന്നത്. അതിനിടെ സംവിധായകന് ഇത്തരമൊരു അപകടം സംഭവിച്ചതിന്റെ ആഘാതത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിയനില്‍ നിന്നുമുള്ള ആദ്യ ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന പ്രണയഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ലോഞ്ച് ചെയ്തത്. അതിവേഗത്തില്‍ സോഷ്യല്‍ മീഡിയ വഴി പാട്ട് തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











