twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല കാലത്ത് എല്ലാവർക്കും വേണ്ടവളായിരുന്നു! ഒടുക്കം ആരുമില്ലാതായി, ശ്രീവിദ്യയെ കുറിച്ച് സംവിധായകൻ

    |

    മലയാളി സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു ശ്രീവിദ്യ. ചമയങ്ങളുടെ ലോകത്ത് നിന്ന് താരം വിട പറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം പിന്നിടുകയാണ്. ഇന്നും ശ്രീവിദ്യയ്ക്ക് പകരക്കാരിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തെ കുറിച്ചുള്ള സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

    srividhya-srikumar menon

    ഷെയ്‌ൻ ചിത്രം ഓടിക്കില്ല, പട്ടിയെപ്പോലെ തെണ്ടി നടക്കും! ജോബി ജോര്‍ജിന് എതിരെ നിര്‍മാതാവ്ഷെയ്‌ൻ ചിത്രം ഓടിക്കില്ല, പട്ടിയെപ്പോലെ തെണ്ടി നടക്കും! ജോബി ജോര്‍ജിന് എതിരെ നിര്‍മാതാവ്

    40 വർഷവും സിനിമയിൽ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസിൽ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭ.'എല്ലാവർക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല... ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാർത്ഥിക്കുന്നു. ശ്രീകുമാർ മേനോൻ കുറിച്ചു.

    ഇനിയുള്ള പ്രതീക്ഷ മകളിലാണ്! അപ്പനും ഭാര്യയ്ക്കും ഇഷ്ടമല്ല, ഉപേക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ടൊവിനോഇനിയുള്ള പ്രതീക്ഷ മകളിലാണ്! അപ്പനും ഭാര്യയ്ക്കും ഇഷ്ടമല്ല, ഉപേക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ടൊവിനോ

    കോളിവുഡ് താരം കൃഷ്ണമൂർത്തിയുടേയും കർണ്ണാടക സംഗീതജ്ഞ എംഎൽ വസന്തകുമാരിയുടേയും മകളായി 1953 ജൂലൈ 24 ന് ജനിച്ചു ബാലതാരമായി വെള്ളിത്തിരയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കടന്ന് ബോളിവുഡിൽ എത്തുകയായിരുന്നു. അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയായിരുന്നു ശ്രീവിദ്യ. ഒട്ടനവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. 2006 ഒക്ടോബര്‍ 19നാണ് ക്യാൻസർ ബാധിച്ച് ശ്രീവിദ്യ മരണപ്പെടുന്നത്.

    English summary
    va shrikumar menon remebring actress Srividya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X