സഖാവായി മോഹന്‍ലാല്‍? വല്ലാത്ത ചെയ്ത്തായിപ്പോയി! എത്തിക്സിന് നിരക്കാത്ത പണിയെന്നും സംവിധായകന്‍! കാണൂ
ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിക്കുകയാണെന്നും കോമ്രേഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് അതെന്നുമുള്ള റിപ്പോട്ടുകളുമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. ഒടിയന്‍ മാണിക്കന് ശേഷം കോമ്രേഡിനായി ഇരുവരും ഒരുമിക്കുമോയെന്നായിരുന്നു ആരാധകരുടെ സംശയം. മോഹന്‍ലാലിന്റെ ലുക്കും കൂടി പുറത്തുവന്നതോടെ സംശയക്കാരുടെ എണ്ണവും കൂടുകയായിരുന്നു.
പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ലൂസിഫറിനായി കാത്തിരിക്കുന്നതിനിടയിലാണ് ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനമെത്തിയത്. പോസ്റ്റും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയതിന് പിന്നാലെയായാണ് വിശദീകരണവുമായി സംവിധായകനും രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റും ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരില്‍ സിനിമയൊരുക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംവിധായകന്‍ വിശദീകരണവുമായി എത്തിയത്. സിനിമയുടെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒടിയനും മുന്‍പ് ഇത്തരത്തിലൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു. അന്ന് വരച്ചുനോക്കിയ സ്‌കെച്ചാണ് ഇപ്പോള്‍ ആരോ പുറത്തുവിട്ടത്. ആ വാര്‍ത്ത യാഥാര്‍ത്ഥ്യമല്ലെന്നും മോഹന്‍ലാല്‍ അറിയാത്ത കാര്യം കൂടിയാണിതെന്നും ഇത് പ്രചരിക്കുന്നതെന്നും വ്യക്തമാക്കിയാണ് സംവിധായകനെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications