മികച്ച ഗായകനായി മോഹന്‍ലാല്‍! ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നെന്ന് ശ്രീകുമാര്‍ മേനോന്‍
അഭിനയത്തിലൂടെ മോഹന്‍ലാല്‍ നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെയുള്ള വിളിപേരുകള്‍ സ്വന്തമാക്കി. ഓരോ സിനിമകള്‍ കഴിയുംതോറും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ് താരരാജാവ്. അഭിനയം മാത്രമല്ല നിര്‍മാണം, സംവിധാനം എന്നിങ്ങനെ പലമേഖലകളും മോഹന്‍ലാല്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. അതില്‍ പാട്ടുകാരന്റെ റോള്‍ കൂടിയുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളിലെ പാട്ടുകള്‍ക്ക് മോഹന്‍ലാല്‍ ശബ്ദം നല്‍കി. അതിനെല്ലാം ചേര്‍ന്ന് വലിയൊരു അംഗീകാരം മോഹന്‍ലാലിന് ലഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

റെഡ് എഫ്എം മലയാളത്തിന്റെ മികച്ച ഗായകനുള്ള അവാര്‍ഡാണ് മോഹന്‍ലാലിനെ തേടി എത്തിയിരിക്കുന്നത്. ശനിയാഴ്ച നടന്ന ചടങ്ങിലാണ് താരത്തിന് അംഗീകാരം ലഭിച്ചത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോസും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. അതിനൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റും വന്നത്. തനിക്ക് മികച്ച സെലിബ്രിറ്റി ഗായകനുള്ള റെഡ് എഫ്എം മലയാളത്തിന്റെ പുരസ്‌കാരം ലഭിച്ചെന്നും അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയുടെ കൈയില്‍ നിന്നുമാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ 'ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്' എന്ന ഗാനത്തിലൂടെയാണ് മോഹന്‍ലാലിന് അംഗീകാരം ലഭിച്ചത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്.

സിനിമയിലെ മറ്റ് പാട്ടുകള്‍ പോലെ തന്നെ ഇതും സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍ പാടി അഭിനയിച്ചു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി ആളുകളാണ്് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അതിനൊപ്പം മോഹന്‍ലാലിനെതിരെ ട്രോളുമായി ഒരു വിഭാഗം ആളുകളുമെത്തി. ചിലര്‍ മോഹന്‍ലാലിനെ കളിയാക്കിയപ്പോള്‍ മറ്റ് ചിലര്‍ ഇത് അര്‍ഹിച്ച അംഗീകാരമാണെന്ന് വ്യക്തമാക്കി. അടുത്തിടെ സൈമയുടെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു.

മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സംവിധായകന്‍ ഒടിയനിലെ പാട്ടിനെ കുറിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. 'അഭിനന്ദനങ്ങള്‍ ലാലേട്ടാ... ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി.
ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു. ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പാടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഒടിയന്‍. പരസ്യചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പണ്ട് കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ഒടിയന്‍ ഒരുക്കിയത്. ബിഗ് ബജറ്റില്‍ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായിട്ടെത്തിയപ്പോള്‍ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.

റിലീസിന് മുന്‍പ് തന്നെ വമ്പന്‍ പ്രേക്ഷക പിന്തുണ ഒടിയന് ലഭിച്ചിരുന്നു. പല ബിസിനസുകളില്‍ നിന്നുമായി കോടികള്‍ വാരിക്കൂട്ടി. റിലീസിന് ശേഷം ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഒടിയന് ശേഷം മോഹന്‍ലാലിന്റേതായി ലൂസിഫര്‍ എത്തി. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിലും മഞ്ജു വാര്യരായിരുന്നു നായിക. ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷനായിരുന്നു ലൂസിഫര്‍ നേടിയത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു ഇരുന്നൂറ് കോടി ചിത്രം പിറക്കുന്നത്.

എമ്പുരാന്‍ എന്ന പേരില്‍ ലൂസിഫറിന് രണ്ടാം ഭാഗം കൂടി വരാനിരിക്കുകയാണ്. അടുത്ത വര്‍ഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. അതിന് മുന്‍പ് മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരും. ബറോസ്സ എന്ന് പേരിട്ടിരിക്കുന്ന സിനിമ മാസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ സംവിധാനത്തിലേക്ക് ചുവടു മാറുന്നത്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജിബി-ജോജു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തും. ഇതൊരു കളര്‍ഫുള്‍ എന്റര്‍ടെയിന്‍മെന്റ് ആയിരിക്കുമെന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ചൈനയില്‍ നിന്നുള്ള രംഗങ്ങളും സിനിമയിലുണ്ടാവും.


Click it and Unblock the Notifications











