മറ്റൊരു പുലിമുരുകൻ ഉണ്ടാക്കാനല്ല വന്നത്!! എന്റെ മാസ് ചിത്രം ഇതാണ്, വിമർശകർക്ക് മറുപടി...
എല്ലാവരേയും നൂറ് ശതമാനം തൃപ്തിപ്പെടുത്തി കൊണ്ട് ഒരു സിനിമയും എടുക്കാൻ പറ്റില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു
Recommended Video

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ഒടിയൻ. വൻ ഹൈപ്പോടൊയായിരുന്നു ചിത്രം റിലീസിനെത്തിയത്. എന്നാൽ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഫസ്റ്റ് ഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന് നേരെ സൈബർ ആക്രമണങ്ങൾ ഉയരുകയായിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിലും ഒടിയന്റെ പേജിലും ചിത്രത്തെ താറടിച്ച് കാണിക്കുന്ന രീതിയിലുളള കമന്റ്സുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് കൊടുത്തതാണ് സിനിമയെ നെഗറ്റീവായി ബാധിച്ചതെന്നാണ് പൊതുവെ ഉയരുന്ന ഭാഷ്യം. ഇപ്പോഴിത ഇതിനു മറുപടിയുമായി സംവിധായകൻ ശ്രീകമാർ മേനോൻ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ എല്ലാവരിലും എത്തിക്കാൻ ശ്രമിച്ചു
സിനിമ എല്ലാ ജനങ്ങളിൽ എത്തിക്കാനാണ് താൻ ശ്രമിച്ചതെന്ന് ശ്രീകുമാർ മേനോൻ. അത് ഫലം കാണുകയും ചെയ്തിരുന്നു. സിനിമയെ ഒരു പ്രൊഡക്ടായി കണ്ടാണ് താൻ ആളുകളിൽ എത്തിക്കാൻ ശ്രമിച്ചത്. കേരളത്തിന് പുറത്തുളള വിപണി ലക്ഷ്യം കണ്ടിട്ടാണ് വൻ പ്രചരണം. അത് വിജയിക്കുകയും ചെയ്തു. മുംബൈ, ചെന്നൈ പേലുളള നഗരത്തിലെ പ്രമുഖ തിയേറ്ററുകളിൽ ഒടിയൻ പ്രദർശിപ്പിക്കപ്പെട്ടതെന്നും സംവിധായകൻ പറഞ്ഞു.

ഒടിയനാണ് എന്റെ മാസ് ചിത്രം
എന്റെ കണ്ണിലെ മാസ് ചിത്രം ഒടിയനാണ്. പലരും പുലി മുരുകൻ പോലെ അത്ര മാസല്ലെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. എന്നാൽ ഞാൻ വന്നത് ഒരു പുലിമുരുകൻ ഉണ്ടാക്കാനല്ല. ഞാൻ വന്നത് എന്റെ കാഴ്ചപ്പാടിലെ മാസ് ചിത്രം ഉണ്ടാക്കാൻ വേണ്ടിയാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

ഒടിയൻ ഒരു സാധാരണ മനുഷ്യൻ
ഇതൊരു സാധാരണ മനുഷ്യന്റെ കഥയാണ്. മോഹൻലാലിനെ വേണമെങ്കിൽ അതിമാനുഷികമായി ചിത്രത്തിൽ കാണിക്കാമായിരുന്നു. പെടിപറത്തി കൊണ്ട് ലാലേട്ടൻ വരുന്നത് കാണിക്കാമായിരുന്നു. എന്നാൽ ഇങ്ങനെയൊന്നുമല്ല ഇതിലെ കഥാപാത്രം. അയാൾ ഒരു സാധാരണക്കാരനായ മനുഷ്യനാണ്-ശ്രീകുമാർ മേനോൻ പറയുന്നു.

എല്ലാവരേയും തൃപ്തിപ്പെടുപത്താൻ പറ്റില്ല
എല്ലാവരേയും നൂറ് ശതമാനം തൃപ്തിപ്പെടുത്തി കൊണ്ട് ഒരു സിനിമയും എടുക്കാൻ പറ്റില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എല്ലാവർക്കും സിനിമ ഇഷ്ടമാകണമെന്നില്ല, മോശം സിനിമയല്ല, മോശമല്ലാത്ത സിനിമയാണ്. അതുപോലെ വളഞ്ഞിട്ട് ആക്രമിക്കേണ്ടത് സിനിമയെയല്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മോഹന്‍ലാല്‍ ഈ സിനിമയ്ക്കു വേണ്ടി മാനസികമായും ശാരീരികമായും ഒരുപാട് കഷ്ടപ്പെട്ടു. 225 ദിവസമാണ് ഈ സിനിമയ്ക്കായി അദ്ദേഹം മാറ്റിവച്ചത്. സിനിമാ വ്യവസായം വളരണമെങ്കില്‍ സിനിമകള്‍ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളെ നേരിടാൻ അറിയാം
സോഷ്യൽ മീഡിയയിലെ എഴുത്തുകൊണ്ടോ കൂലി തോൽപ്പിച്ചതു കൊണ്ടോ ഒരിക്കലും സിനിമ തോൽക്കില്ല. കഴഞ്ഞ 24 കൊല്ലമായി ഡിജിറ്റൽ മീഡിയ ഫ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആളാണ് താൻ. അതിനാൽ തന്നെ ഇതിനെതിരെ എന്ത് ചെയ്യാണമെന്ന് അറിയാമെന്നു ശ്രീകുമാർ മേനോൻ പറഞ്ഞു.


Click it and Unblock the Notifications