twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിനെ സഹായിച്ചതിന് അനുഭവിച്ചു!! ‌തനിയ്ക്ക് കുറ്റബോധമില്ല, തുറന്നു പറഞ്ഞ് ശ്രീകുമാർ മേനോൻ

    |

    മോഹൻലാൽ- ശ്രീകുമാർ മേനോൻ കൂട്ട്കെട്ടിൽ പിറന്ന പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയൻ. 2018 വർഷാവസാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഒടിയന് കൊടുത്ത വൻ ഹൈപ്പാണ് ചിത്രത്തിന് നേരയുളള വിമർശനങ്ങൾക്ക് വഴിവെച്ചത്. ചിത്രത്തിനെതിരെ നടന്ന ആൾകൂട്ട ആക്രമണത്തിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. നടി മഞ്ജുവാര്യർക്കെതിരേയും ശ്രീകുമാർ മേനോൻ ആരോപണങ്ങൾ ഉയർത്തിയിരുന്നു.

    സൽമാൻ നായികമാരെ ചുംബിക്കാറില്ല!! ഹോളിവുഡ് ചിത്രങ്ങളിലെ ചുംബന രംഗങ്ങൾ  കാണുമ്പോൾ മുഖം തിരിക്കും,  രഹസ്യം വെളിപ്പെടുത്തി സഹോദരൻസൽമാൻ നായികമാരെ ചുംബിക്കാറില്ല!! ഹോളിവുഡ് ചിത്രങ്ങളിലെ ചുംബന രംഗങ്ങൾ കാണുമ്പോൾ മുഖം തിരിക്കും, രഹസ്യം വെളിപ്പെടുത്തി സഹോദരൻ

    ഒടിയൻ സിനിമയ്ക്കെതിരെ നടന്ന ആൾകൂട്ട ആക്രമങ്ങൾ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ. ഒരുപാട് പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോയതെന്നും അതിനാൽ തന്നെ ഇതെല്ലാം സംയമനത്തോടെയാണ് നോക്കി കാണുന്നതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മാതൃഭൂമി കപ്പടിവിയിലെ ഐ പേഴ്സണലി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. മഞ്ജുവാര്യരെ കുറിച്ചും താരത്തിന്റെ രണ്ടാം വരവിനെ കുറിച്ചും പരിപാടിയിൽ ശ്രീകുമാർ മേനോൻ പരാമർശിച്ചിരുന്നു.

     ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു!! ജീവിതം മാറിയ നിമിഷത്തെ കുറിച്ച് ഭാമ ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു!! ജീവിതം മാറിയ നിമിഷത്തെ കുറിച്ച് ഭാമ

     മഞ്ജുവിന്റെ തിരിച്ച് വരവ്

    മഞ്ജുവിന്റെ തിരിച്ച് വരവ്

    മ‍ഞ്ജുവിന് തിരിച്ച് സിനിമയിൽ കൊണ്ടു വന്നതിൽ തനിയ്ക്ക് ഒരുപാട് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഒരുപാട് ഭവിഷ്യത്തുകൾ തനിയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനൊന്നും അധികം ആയുസ്സില്ല. അതേസമയം മഞ്ജുവിനെ സഹായിച്ചതിൽ തനിയ്ക്ക് ഒരു തരത്തിലുമുള്ള കുറ്റബോധമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. കൂടാതെ ഇന്ന് ഒറ്റ തിരിഞ്ഞ് എല്ലാ ആക്രമങ്ങളും താൻ നേരിടുകയാണ്. അതിലും തനിയ്ക്ക് വിഷമമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

    വിമർശനങ്ങൾ   ബാധിക്കാറില്ല

    വിമർശനങ്ങൾ ബാധിക്കാറില്ല

    ആയിരം പേർ കള്ളൻ എന്ന് വിളിച്ചാലും നമ്മൾ സത്യസന്ധനാണെങ്കിൽ ഭയക്കേണ്ട കാര്യമില്ലെന്നും ശ്രീകുമാർ മോനോൻ പറഞ്ഞു. വിമർശനങ്ങൾ തന്നെ ഒരു തരത്തിലും ബാധിക്കാറില്ല. മറ്റുളളവർ എന്തു പറയുന്നു എന്ന് കരുതിയാൽ നമ്മൾക്ക് ജീവിക്കാൻ പറ്റില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ വ്യക്തിയാണ് തനെന്നും ശ്രീകുമാർ മേനോൻ പറയുന്നുണ്ട്.

     ഒടിയൻ ആകസ്മികമായി സംഭവിച്ചത്

    ഒടിയൻ ആകസ്മികമായി സംഭവിച്ചത്

    ഒടിയൻ ആകസ്മികമായി സഭവിച്ച ചിത്രമാണ്. താൻ ആദ്യം ചെയ്യേണ്ടിയിരുന്നതെ രണ്ടാമൂഴമായിരുന്നെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ഒടിയൻ താൻ ഒരുപാട് ആസൂത്രണം ചെയ്ത് എടുത്ത സിനിമയല്ല. നല്ലൊരു തിരക്കഥ വന്നപ്പോൾ ചെയ്തു. ഒടിയന്റെ കഥ പറഞ്ഞപ്പോൾ ലാലേട്ടനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായി. അങ്ങനെയാണ് സിനിമ സംഭവിച്ചത്. അതേസമയം രണ്ടാമൂഴം ചില സങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുകയയിരുന്നു. അതിനിടയിലാണ് ഒടിയൻ സംഭവിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

    ഒടിയൻ ഹർത്താലിനെ തോൽപ്പിച്ചിട്ടില്ല

    ഒടിയൻ ഹർത്താലിനെ തോൽപ്പിച്ചിട്ടില്ല

    ഹർ‌ത്താലിനെ വെല്ലുവിളിച്ചല്ല ഒടിയൻ റിലീസ് ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ പറഞ്ഞ ചില സ്ഥലങ്ങളില്‍ സിനിമ ആദ്യ ദിവസം കളിച്ചിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചില ഷോകള്‍ നിര്‍ത്തി വച്ചിരുന്നു. തടയാതിരുന്ന സ്ഥലത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഹർത്താവിനെ തോൽപ്പിച്ചു എന്നൊന്നും ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശ്രീകുമാർ മേനോൻ ഈ അവസരത്തിൽ പറഞ്ഞു.

    English summary
    va shrikumar menon syas baout manju warrier controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X