2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന്! അത്ഭുതപ്പെട്ടിട്ട് കാര്യമില്ലെന്ന് സംവിധായകന്‍!

ചില സിനിമകള്‍ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് വലിയ പ്രതീക്ഷകളോടെയായിരിക്കും. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ അത്തരമൊരു സിനിമയാണ്. ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഈ ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരിക്കുന്ന വിഎ ശ്രീകുമാര്‍ മേനോന്‍ സിനിമയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ട്. അത്തരത്തില്‍ ഒടിയനാവാന്‍ വേണ്ടി മോഹന്‍ലാലിനോട് കഥ പറഞ്ഞ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഒടിയനിലേക്കെത്തിയതിനെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

ശ്രീകുമാര്‍ മേനോന്റെ വാക്കുകളിലേക്ക്..

ശ്രീകുമാര്‍ മേനോന്റെ വാക്കുകളിലേക്ക്..

താനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേര്‍ന്നാണ് കഥപറയാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ കേട്ട് കൊണ്ടിരിക്കുമ്പോള്‍ കാലുകളിലെയും കൈകളിലെയും ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളില്‍ നിന്നും അദ്ദേഹം അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനിലേക്ക് പരകായപ്രവേശം നടത്തിയതായി തനിക്ക് മനസിലായി. പിന്നെ കൂടുതലൊന്നും പറയേണ്ടി വന്നിട്ടില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

കാശിയിലെ ഷൂട്ടിംഗ്

കാശിയിലെ ഷൂട്ടിംഗ്

ഒടിയന്റെ ആദ്യ ഷൂട്ടിംഗ് കാശിയില്‍ നിന്നുമായിരുന്നു. മോഹന്‍ലാല്‍ ലേശം നനഞ്ഞിരിക്കുന്ന രീതിയില്‍ ഗംഗയില്‍ നിന്നും കയറി വരുന്ന സീനായിരുന്നു ഫസ്റ്റ്. കയറി വന്ന ശേഷം ക്യാമറയിലേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കണമായിരുന്നു. ഒറ്റ ടേക്കിലാണ് ആ സീന്‍ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി. അത് മോഹന്‍ലാല്‍ അല്ല ഒടിയന്‍ മാണിക്യനാണെന്ന്. അത് വരെ കസേരയില്‍ ചായ കുടിച്ച് ഇരുന്ന ശേഷം അപ്പുറത്ത് പോയി ഒരു ഷോട്ട് എടുത്തപ്പോള്‍ മാണിക്യനെ മാത്രമേ കാണാന്‍ ഉണ്ടായിരുന്നുള്ളു.

 എല്ലാം പ്രേക്ഷകരുടെ കൈയിലാണ്..

എല്ലാം പ്രേക്ഷകരുടെ കൈയിലാണ്..

അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകര്‍ന്നാട്ടമായിരുന്നു. ഒടിയന്റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കൈയിലാണ്. എന്നാല്‍ ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു. ഭീമനും ദുര്യോധനനും തമ്മിലുള്ള പോരാട്ടം പോലെയായിരിക്കും സ്‌ക്രീനില്‍ മോഹന്‍ലാലിനെയും പ്രകാശ് രാജിനെയും കാണാന്‍ കഴിയുക.

 പഴയ മഞ്ജുവിനെ കാണാം

പഴയ മഞ്ജുവിനെ കാണാം

ബോളിവുഡിന് പുറത്ത് മികച്ച ഒരു സിനിമാലോകം ഉണ്ടെന്ന് ഒടിയനിലൂടെ ലോകം അറിയാന്‍ പോവുകയാണ്. കേരള ജനത ഒന്നാകെ ഒടിയനായി കാത്തിരിക്കുന്നു. ഒടിയന്‍ മാണിക്യന്‍ ആരെയും ഭയപ്പെടുത്താന്‍ പോവുന്നില്ല. നിങ്ങളെ രസിപ്പിക്കാനാണ് പോകുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഒടിയനില്‍ ഉണ്ടാവുക. മലയാള സിനിമയിലെ ഏറ്റവും നല്ല ഫീമെയില്‍ റോളുകളില്‍ ഒന്നായിരിക്കുമിത്. നാളുകള്‍ക്ക് ശേഷം പഴയ മഞ്ജുവിനെയാവും ഒടിയനില്‍ കാണുകയെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

മലയാളക്കര ഇന്നു വരെ കാണാത്ത അത്രയും ഹൈപ്പോടെയാണ് ഡിസംബര്‍ പതിനാലിന് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ദിവസം 3000 മുതല്‍ 4000 സ്‌ക്രീനുകളിലാണ് ഒടിയന്‍ റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ കിട്ടാത്തതിലും മികച്ച തുടക്കമാണ് ഇത് വഴി ഒടിയന് ലഭിക്കുന്നത്. നേരത്തെ തന്നെ ഒടിയന്റെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ തന്നെ ഫാന്‍സ് ഷോ യുടെ ടിക്കറ്റുകള്‍ ചൂടപ്പം വിറ്റ് പോവുന്നത് പോലെ തീര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X