എൻ്റെ ഭീമന്, സഫലമാകുന്ന ആ സ്വപ്നത്തിന്! മോഹന്‍ലാലിന് പിറന്നാളാശംസയുമായി ശ്രീകുമാര്‍ മേനോന്‍

By Midhun Raj

ഒടിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നേടാനായത്. ഒടിയന് മുന്‍പ് രണ്ടാമൂഴം എന്നൊരു ചിത്രവും ഈ കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഈ പ്രോജക്ട് നടക്കാതെ പോവുകയായിരുന്നു. സിനിമയുടെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരിച്ചുവാങ്ങിയതിനെ തുടര്‍ന്നായിരുന്നു സാധ്യതകള്‍ മങ്ങിയത്.

mohanlal-vashrikumarmenon

ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വീണ്ടും പ്രതീക്ഷ നല്‍കികൊണ്ടുളള ഒരു പോസ്റ്റുമായി വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്‌റെ ഭീമന്റെ വേഷത്തിലുളള ചിത്രമാണ് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്റെ ഭീമന്. സഫമാകുന്ന ആ സ്വപ്‌നത്തിന് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നാണ് വിഎ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. സംവിധായകനോട് അഭ്യര്‍ത്ഥനയുമായിട്ടാണ് ആരാധകരെല്ലാം എത്തിയത്. ഒടിയന് ശേഷം രണ്ടാമൂഴത്തിനായുളള ഒരുക്കത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 2018ലായിരുന്നു മോഹന്‍ലാല്‍-വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍
ഒടിയന്‍ പുറത്തിറങ്ങിയിരുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഒടിയന്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോയതുകൊണ്ടാണ് സിനിമ വലിയ വിജയം നേടാതെ പോയത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ വേറിട്ട മേക്കോവറുകളിലാണ് മോഹന്‍ലാല്‍ എത്തിയിരുന്നത്. സിനിമയില്‍ വിവിധ കാലഘട്ടങ്ങളിലുളള കഥാപാത്രത്തെ അവതരിപ്പിച്ച് മോഹന്‍ലാല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

റിലീസിന് മുന്‍പുളള ഓവര്‍ ഹൈപ്പാണ് ഒടിയന്റെ പരാജയത്തിന് കാരണമായത്‌. കേരളത്തിനൊപ്പം നിരവധി വിദേശ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഒടിയന് പിന്നാലെയാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയത്.

More from Filmibeat

Read more about: mohanlal va shrikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X