»   » മമ്മൂട്ടിക്ക് നന്ദി അറിയിച്ച് ഒടിയന്‍ സംവിധായകന്‍, താരങ്ങള്‍ക്ക് വേണ്ടി തല്ല് കൂടുന്നവര്‍ കാണൂ!

മമ്മൂട്ടിക്ക് നന്ദി അറിയിച്ച് ഒടിയന്‍ സംവിധായകന്‍, താരങ്ങള്‍ക്ക് വേണ്ടി തല്ല് കൂടുന്നവര്‍ കാണൂ!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പരസ്പര പൂരകങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് നേരത്തെ സംവിധായകന്‍ ഫാസില്‍ വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരേ സമയത്ത് തിയേറ്ററുകലിലേക്കെത്തിയ ഇവര്‍ നായകനായതും സൂപ്പര്‍ താരമായി മാറിയതുമൊക്കെ ഒരേ സമയത്താണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന താരങ്ങളായി ഇവര്‍ മാറുകയും ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അവസാന ഷെഡ്യൂളിന് വേണ്ടിയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. ഒടിയന്‍ മാണിക്കനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള സിനിമയിലെ താരപുത്രികള്‍!


ഒടിയന്‍ തുടങ്ങുന്നതിന് മുന്‍പായി മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ നീരാളി തിയേറ്ററുകളിലേക്കും എത്തും. ഒടിയന്‍ മാണിക്കന്റെ കലണ്ടര്‍ പ്രകാശനം നടത്തിയത് മമ്മൂട്ടിയാണ്. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.


VA Shrikumar Menon

മമ്മൂട്ടിയുടെ ആശംസയ്ക്കും പിന്തുണയക്കും നന്ദി പറഞ്ഞാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഒടിയന്‍ മാണിക്കന്റെ ചിത്രമുള്ള കലണ്ടര്‍ പ്രകാശിപ്പിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.


English summary
VA Shrikumar Menon's facebook post about Mammootty's support

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam