twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷയേകുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒടിയന്റെ സ്ഥാനം? ഇതാദ്യമായി ഈ ലിസ്റ്റിലൊരു മലയാള സിനിമയും!

    |

    Recommended Video

    ഒടിയന് അപൂർവ റെക്കോർഡ് | #Odiyan | #Mohanlal | filmibeat Malayalam

    പ്രഖ്യാപനം മുതലെ തന്നെ ലോകശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് ഒടിയന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമ കെട്ടിലും മട്ടിലും പുതുമയുമായാണ് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രമൊരുക്കുന്നത്. മഞ്ജു വാര്യരും മോഹന്‍ലാലുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. വില്ലന് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒടിയന്‍ മാണിക്കനായി മോഹന്‍ലാലെത്തുമ്പോള്‍ പ്രഭയെന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

    മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!

    സിനിമയ്ക്കായുി മോഹന്‍ലാല്‍ നടത്തിയ ശാരീരികാധ്വാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവിന് വിപരീതമായി ഇത്തവണ ശരീരഭാരവും അദ്ദേഹം കുറച്ചിരുന്നു. യൗവനാവസ്ഥയിലുള്ള മാണിക്കനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ സാഹസം. 15 കിലോയോളമാണ് അദ്ദേഹം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു ഇതിനായി നേതൃത്വം നല്‍കിയത്. സംവിധായകനിലുള്ള വിശ്വാസമാണ് ഇത്തരത്തിലൊരു കാര്യത്തിലേക്ക് തന്നെ നയിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യറിനും ശാരീരികമായ തയ്യാറെടുപ്പുകള്‍ ആവശ്യമായി വന്നിരുന്നു. ഡിസംബര്‍ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതിനിടയിലാണ് സിനിമയെത്തേടി മറ്റൊരു നേട്ടമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പുര കത്തുമ്പോ ലൈന്‍ വലിച്ച പൃഥ്വി! അയ്യപ്പനും മാണിക്കനും അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!പുര കത്തുമ്പോ ലൈന്‍ വലിച്ച പൃഥ്വി! അയ്യപ്പനും മാണിക്കനും അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

    ഒടിയന് നാലാം സ്ഥാനം

    ഒടിയന് നാലാം സ്ഥാനം

    ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോസ്റ്റ് എവെയ്റ്റഡ് സിനിമകളുടെ ലിസ്റ്റിലാണ് ഒടിയനും ഇടം നേടിയത്. നാലാം സ്ഥാനമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഐഎംഡിബി ലിസ്റ്റില്‍ ചിത്രത്തിന് നാലാം സ്ഥാനം ലഭിച്ചുവെന്നുള്ള സന്തോഷം പങ്കുവെച്ചത് മഞ്ജു വാര്യരായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തമിഴ് ബോളിവുഡ് സിനിമകള്‍ക്കൊപ്പമാണ് ഒടിയനും സ്ഥാനം നേടിയത്. മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

     മലയാളത്തിന് അഭിമാനിക്കാം

    മലയാളത്തിന് അഭിമാനിക്കാം

    ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. 2.0, കെജിഎഫ് ചാപ്റ്റര്‍1, സീറോ ഈ മുന്ന് സിനിമകളാണ് ഒടിയന് മുന്നിലുള്ളത്. കേദാര്‍നാഥ്, ടൈഗേര്‍സ്, ബജാജി സൂപ്പര്‍ഹിറ്റ്, രംഗീല രാജ, സിമ്പ തുടങ്ങിയ സിനിമകളും ലിസ്റ്റിലുണ്ട്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ നേടിയാണ് ചിത്രം മുന്നേറുന്നത്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

    സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

    സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

    ഒടിയന് ലഭിക്കുന്ന സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. ഐഎംഡിബി ലിസ്റ്റിങ്ങിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെയായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. സ്വീകാര്യതയില്‍ ഏറെ മുന്നിലായ താരത്തിന്റെ പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഒടിയനുമായി ബന്ധപ്പെട്ട പോസ്റ്റും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. റിലീസിന് മുന്നോടിയായുള്ള കാര്യങ്ങളറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്.

    ഗാനത്തിന് മികച്ച സ്വീകാര്യത

    ഗാനത്തിന് മികച്ച സ്വീകാര്യത

    കഴിഞ്ഞ ദിവസമായിരുന്നു ഒടിയനിലെ ആദ്യഗാനമെത്തിയത്. നിമിഷനേരം കൊണ്ട് തന്നെ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം പേര്‍ ഗാനം കണ്ടിരുന്നു. ഇത് വലിയൊരു റെക്കോര്‍ഡാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലറിക്കല്‍ വീഡിയോ പുറത്തുവിട്ടപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ വിഷ്വല്‍ ഉ്‌ള ഗാനമാവുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നാണ് ആരാധകരും ആലോചിക്കുന്നത്. നാളുകള്‍ക്ക് ശേഷം നല്ലൊരു ഗാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. ഒടിയന്‍ മാണിക്കന് പ്രഭയോടുള്ള ഇഷ്ടത്തെക്കുറിച്ച് വിവരിക്കുന്ന ഗാനമാണ് പുറത്തുവന്നത്.

    ഫാന്‍സ് ഷോയിലും റെക്കോര്‍ഡ്

    ഫാന്‍സ് ഷോയിലും റെക്കോര്‍ഡ്

    ഡിസംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രമല്ല അതേ ദിനത്തില്‍ വിദേശ രാജ്യങ്ങളിലും സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഗള്‍ഫ്, അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങിലും സിനിമ അതേ ദിവസം തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 320 ഫാന്‍സ് ഷോകളാണ് ഇതിനോടകമായി ഉറപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് ഒടിയന്‍ മറികടക്കാന്‍ പോവുന്നത്.

    സ്‌ക്രീനിന്റെ കാര്യത്തിലും റെക്കോര്‍ഡ്

    സ്‌ക്രീനിന്റെ കാര്യത്തിലും റെക്കോര്‍ഡ്

    500 ഓളം സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. എന്നാല്‍ ആ റെക്കോര്‍ഡും മറി കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഒടിയന്‍. മധ്യ കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും.

     ശ്രീകുമാര്‍ മേനോന്റെ പരിക്ക്

    ശ്രീകുമാര്‍ മേനോന്റെ പരിക്ക്

    മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എസ്‌കലേറ്ററില്‍ നിന്നും വീണ് പരിക്കേറ്റ ശ്രീകുമാര്‍ മേനോന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. താടിയെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പ്രമോഷനും പുരോഗമിച്ച് വരുന്നതിനിടയില്‍ സംവിധായകന് പരിക്കേറ്റുവെന്ന വാര്‍ത്തയെത്തിയതോടെ ആരാധകരും പരിഭ്രാന്തിയിലാണ്.

    പോസ്റ്റ് കാണാം

    മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

    English summary
    Odiyan in IMBD List?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X