തീവണ്ടി കലക്കി എന്ന് ശ്രീകുമാര്‍ മേനോന്‍! ഒടിയനു വേണ്ടി ഇടിക്കട്ട വെയ്റ്റിംഗ് എന്നു ടൊവിനോയും! കാണൂ

By Midhun

ടൊവിനോ തോമസിന്റെ പുതിയ ചിത്രം തീവണ്ടിക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ വലിയ തിരക്കായിരുന്നു എല്ലായിടത്തും ഉണ്ടായത്. വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ടൊവിനോയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാകും ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജിന്റെ രണം തിയ്യേറ്ററുകളിലെത്തിയ സമയത്തു തന്നെയാണ് തീവണ്ടിയും എത്തിയിരുന്നത്. ആദ്യ ദിനം മുതല്‍ മോശമില്ലാത്ത കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് നേടിയെടുത്തിരുന്നു. ടൊവിനോയുടെ തീവണ്ടിയെ പ്രശംസിച്ച് പ്രേക്ഷകര്‍ക്കു പുറമെ സിനിമാരംഗത്തുളള ആളുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒടിയന്റ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ വാക്കുകളും അതിന് ടൊവിനോ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്.

തീവണ്ടിയുടെ ജൈത്രയാത്ര

തീവണ്ടിയുടെ ജൈത്രയാത്ര

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണവുമായാണ് ടൊവിനോയുടെ തീവണ്ടി മുന്നേറുന്നത്. ആദ്യ ദിനം മുതല്‍ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളായിരുന്നു കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ മികച്ച റിവ്യൂകള്‍ വന്നതും തീവണ്ടിക്ക് ഗുണകരമായിരുന്നു. നവാഗതനായ ഫെലിനി ടിപിയാണ് തീവണ്ടിയുമായി എത്തിയിരുന്നത്. പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും വ്യത്യസ്ഥമാര്‍ന്നൊരു രീതിയില്‍ അവതരിപ്പിച്ചാണ് സംവിധായകന്‍ വിജയം നേടിയിരിക്കുന്നത്. സംവിധായകന്റെ മികവിനൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്.

ടൊവിനോ മിന്നിച്ചു

ടൊവിനോ മിന്നിച്ചു

തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രമായി ടൊവിനോ മിന്നിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി തീവണ്ടി മാറുമെന്നും സമൂഹ മാധ്യങ്ങളിലെല്ലാം തന്നെ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ചിത്രത്തില്‍ ചെയിന്‍ സ്‌മോക്കറായാണ് ടൊവിനോ എത്തുന്നത്. മായാനദിയിലെ മാത്തനു ശേഷം ടൊവിനോയുടെ മികച്ച കഥാപാത്രമാണ് തീവണ്ടിയിലെ ബിനീഷെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ടൊവിനോയെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്‍

ടൊവിനോയെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്‍

തീവണ്ടിയെ പ്രശംസിച്ച് സിനിമ രംഗത്തുനിന്നുളള പ്രമുഖരും നേരത്തെ രംഗത്തെത്തിയിരുന്നു. വിനീത് ശ്രീനിവാസന്‍,മാലാ പാര്‍വതി അടക്കമുളള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചിത്രത്തെ പ്രശംസിച്ച് നേരത്തെ എത്തിയിരുന്നത്. ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും ടൊവിനോയുടെ തീവണ്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജീലൂടെയായിരുന്നു അഭിനന്ദനവുമായി വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നത്. തീവണ്ടിയെക്കുറിച്ചുളള ശ്രീകുമാറിന്റെ ട്വീറ്റിന് ടൊവിനോ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

അഭിനന്ദനങ്ങള്‍ ടൊവിനോ, തീവണ്ടിയെക്കുറിച്ച് വളരെ നല്ല റിവ്യൂകളും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളും കേള്‍ക്കുന്നു. നിങ്ങളുടെ പ്രതിഭ അര്‍ഹിക്കുന്ന ഇടത്തേക്കുളള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ. ശ്രീകുമാര്‍ മേനോന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. വിഎ ശ്രീകുമാര്‍ മേനോന്റെ ട്വിറ്റിന് ടൊവിനോയുടെ മറുപടിയും എത്തിയിരുന്നു

ടൊവിനോ പറഞ്ഞത്

ടൊവിനോ പറഞ്ഞത്

നന്ദി ബ്രദര്‍,ഇടിക്കട്ട വെയ്റ്റിങ് ഫോര്‍ ഒടിയന്‍ എന്നാണ് വിഎ ശ്രീകുമാര്‍ മേനോന് മറുപടിയായി ടൊവിനോ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം സമൂഹമാധ്യമങ്ങളിലൂടെയുളള മൗത്ത് പബ്ലിസ്റ്റി ടൊവിനോ ചിത്രത്തിന് ഏറെ ഗുണകരമാവുന്നുണ്ട്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്,സൈജു കുറുപ്പ്,സുധീഷ് ,സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X