എംടിയോട് മാപ്പ് ചോദിച്ചു!! അദ്ദേഹത്തിന്റെ ആശങ്ക മാറ്റി, രണ്ടാമൂഴത്തെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നു
ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ രണ്ടാമൂഴം. ലോക സിനിമയിലെ തന്നെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരുമാണ് ചിത്രത്തിന്റെ ഭാഗമായി എത്തുന്നത്. രണ്ടു ഭാഗങ്ങളിലായി പുറത്തു വരുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2020 അവസാനത്തോടേയും രണ്ടാം ഭാഗം 2021 ഏപ്രിലോടെയായിരിക്കും പുറത്തു വരുക എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ചിത്രത്തിനെ തേടി വിവാദങ്ങൾ ഉയരുകയായിരുന്നു. ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിൽ നിന്ന് പിൻമാറുന്നു എന്ന് അറിയിച്ച് എംടി രംഗത്തെത്തിയിരുന്നു. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട തടസ്സ ഹർജിയും നൽകിയിരുന്നു. എന്നാൽ രണ്ടാഴവുമായി ബന്ധപ്പെട്ട വിവാദം മറ്റൊരു വഴിത്തിരിവിലേയ്ക്കാണ് നീങ്ങുന്നത്. സംവിധായകൻ എംടിയുമായി ചർച്ച നടത്തിയിരുന്നു. ഏഷ്യനെറ്റ് ന്യൂസിനോട് കൂടിക്കാഴ്ചയുമായുളള വിശേഷങ്ങൾ ശ്രീകുമാർ മേനോൻ പങ്കുവെച്ചിട്ടുണ്ട്.

ഒന്നര മണിക്കൂർ കൂടിക്കാഴ്ച
കഴിഞ്ഞ ദിവസം രാത്രിയാണ് ( ഓക്ടോബർ 15) എംടി ശ്രീകുമാർ മേനോൻ കൂടിക്കാഴ്ച നടന്നത്. എംടിയുടെ വസതിയിൽ രാത്രിയായിരുന്നു ശ്രീകുമാർ മേനോൻ എത്തിയത്. ഒന്നര മണിക്കൂർ ഈ കൂടിക്കാഴ്ച നീണ്ടു നിന്നിരുന്നു. ശേഷം ശേഷം ശുഭാപ്തി വിശ്വാസമാണ് സംവിധായകൻ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച സൗഹൃദപരമാണ്. എംടിയോട് ക്ഷമ ചോദിച്ചുവെന്നും കൊടുത്ത വാക്ക് നിറവേറ്റുമെന്നും ശ്രീകുമാർ മേനോൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചിത്രം എപ്പോൾ പുറത്തു വരും
കേസ് ഒരിക്കലും നിയമയുദ്ധമാകില്ലെന്നും സംവിധായകൻ പറഞ്ഞു. ചിത്രം എപ്പോൾ തിരശ്ശീലയിൽ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാൽ അത് പരിഹരിച്ചുകൊടുത്തെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. 2020 ഓടെ രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗം പുറത്തുവരുമെന്നും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എംടിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിന് താൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രൊജക്ടിനെ കുറിച്ച് ഇതുവരെയുളള പുരോഗതികളെ കുറിച്ച് ചർച്ച അദ്ദേഹവുമായി സംസാരിച്ചു. കൂടാതെ പുറത്തു വരാൻ പോകുന്ന ചിത്രമായ ഒഡിയന്റെ വിശേഷങ്ങളെ കുറിച്ചും ചർച്ച ചെയ്തുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. കൂടാതെ നടിയെ ആക്രമിച്ച കേസുമായി ചിത്രത്തെ കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു. അത്തരക്കാർ സമയം പാഴാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എംടി കോടതിയിൽ
രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകുന്നതുമായി ബന്ധപ്പെടട് ഓക്ടോബർ 11 ന് ചിത്രത്തിൽ നിന്ന് പിൻമാറുന്നതായി എംടി അറിയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കിയിരുന്നു. അണിയറ പ്രവർത്തകർക്ക് നൽകിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചു തരണമെന്നും ന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംടിയെ കാണാൻ ശ്രീകുമാർ മേനോൻ എത്തിയത്.


Click it and Unblock the Notifications