നന്ദി ആന്റണി, ഒടിയന്‍ എന്ന ആ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന്! ശ്രീകുമാര്‍ മേനോന്‍

By Midhun Raj

Recommended Video

ആൻ്റണി പെരുമ്പാവൂരിന് നന്ദി അറിയിച്ച് ശ്രീകുമാര്‍ മേനോന്‍ | filmibeat Malayalam

മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനുവേണ്ടി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. നീണ്ട നാളത്തെ ഷെഡ്യൂളുകള്‍ക്കൊടുവിലായിരുന്നു ഒടിയന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലുളള ചിത്രം അവസാന ഘട്ട ഒരുക്കങ്ങളിലാണുളളത്. ചിത്രത്തിന്റെ റിലീസ് തിയ്യതി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിക്കാനാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുന്നത്. ഒടിയന്‍ സിനിമയുടെ ഓരോ ഘട്ടത്തിലും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. ഒടിയനുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്‍ പോസ്റ്റ് ചെയ്തത് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനെക്കുറിച്ചായിരുന്നു. ഒടിയന്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ആന്റണിയെക്കുറിച്ച് അദ്ദേഹം കുറിച്ചിരുന്നത്.

ആന്റണിയെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍

ആന്റണിയെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍

നിര്‍ഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിര്‍മ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായതും. സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാന്‍ ആന്റണിക്ക് കഴിഞ്ഞിരുന്നു. ഒടിയന്റെ നിര്‍മ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കല്‍ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

അദ്ദേഹം പൂര്‍ണ സ്വാതന്ത്ര്യം നല്‍കി

അദ്ദേഹം പൂര്‍ണ സ്വാതന്ത്ര്യം നല്‍കി

ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഞാന്‍ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നല്‍കി വാര്‍ത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരില്‍ പറയാത്ത ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ; നന്ദി ആന്റണി, എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കരുത്തോടെ കൂടെ നിന്നതിന്! ശ്രീകുമാര്‍ മോനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് കാണൂ

പോസ്റ്റ് കാണൂ

മോഹന്‍ലാലിന്റെ സമര്‍പ്പണം

മോഹന്‍ലാലിന്റെ സമര്‍പ്പണം

കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒടിയന്‍ എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് മോഹന്‍ലാലിന്റെ സമര്‍പ്പണം തന്നെയാണ്. ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചും രൂപമാറ്റം വരുത്തിയുമായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. ഒടിയന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറിലുമെല്ലാം ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു ലാലേട്ടനെ കാണിച്ചിരുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

റിലീസ് ഡേറ്റ്‌

റിലീസ് ഡേറ്റ്‌

ഒടിയന്റെ റിലീസ് ഡേറ്റ് നേരത്തെ ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14നായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഡബ്ബിംഗ് നേരത്തെ പൂര്‍ത്തിയായ ചിത്രത്തിന്റെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X