ഒടിയന്‍ ഷൂട്ടിംഗിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നുപോയി! ലാലേട്ടനെക്കുറിച്ച് വിഎ ശ്രീകുമാര്‍

By Prashant V R

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലാവരും നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു.ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് ഒടിയന്‍ തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ദുബായില്‍ നടത്തിയിരുന്നു. പ്രൗഢഗംഭീരമായി നടന്ന ചടങ്ങ് വലിയ വാര്‍ത്താ പ്രാധാന്യവും നേടുകയുണ്ടായി.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒടിയന്റെ പ്രതിമ തിയ്യേറ്ററുകളിലെത്തിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമ പുറത്തിറങ്ങാന്‍ ഇനി മൂന്ന് നാളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒടിയന്‍റെ സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

 ഒടിയന്‍ എത്താറായി

ഒടിയന്‍ എത്താറായി

റിലീസ് തിയ്യതി പ്രഖ്യാപിച്ചതു മുതല്‍ ഒടിയന്‍ മാണിക്യന്റെ വരവിനായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമടക്കം വലിയ പ്രതീക്ഷകളായിരുന്നു സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയിരുന്നത്. പുലിമുരുകനു ശേഷമെത്തുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം കൂടിയാണ് ഒടിയന്‍.ചിത്രം മികച്ച വിജയം നേടുന്നതിനൊപ്പം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ റിലീസ്

ചിത്രത്തിന്റെ റിലീസ്

ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുളള 3500ലധികം സ്‌ക്രീനുകളിലായിരിക്കും പ്രദര്‍ശനത്തിനെത്തിക്കുക. കേരളത്തില്‍ ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളുടെയെല്ലാം പ്രദര്‍ശന റെക്കോര്‍ഡ് ചിത്രം തകര്‍ക്കുമെന്നും അറിയുന്നു.പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ ഒടിയന്‍ തകര്‍ക്കുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. ഒടിയന്‍ ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ഒടിയനെയും അതിലെ ലാലേട്ടന്റെ പ്രകടനത്തെയുകുറിച്ച് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ മനസുതുറന്നിരുന്നത്.

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ഒടിയന്‍ മാണിക്യനായുളള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം പല സീനുകളിലും താന്‍ മനസില്‍ കണ്ടതിലും മേലെ ആയിരുന്നുവെന്ന് വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ചിത്രീകരണത്തിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നു പോയിട്ടുണ്ട്. അഭിനയം കണ്ട് കാലില്‍ തൊട്ട് തൊഴുതുപോയിട്ടുമുണ്ട്. ഒടിയനിലെ മാണിക്യന്‍ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ എറ്റവും മികച്ച കഥാപാത്രമാകും എന്നു തന്നെയാണ് വിശ്വാസം. വിഎ ശ്രീകുമാര്‍ മേനോന്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒടിയന്‍

ഒടിയന്‍ മാണിക്യന്റെ വരവ്

പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ സൂപ്പര്‍ഹീറോ പരിവേഷമുളള റോളാണ് ഒടിയന്‍ മാണിക്യന്‍ എന്നാണറിയുന്നത്. പാലക്കാട് പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒടിയന്റെ ഒടിവിദ്യകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഒടിയന്‍ മാണിക്യന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവറുകളെല്ലാം എല്ലാവരെയും ഞെട്ടിച്ചിരുന്നു.ഒടിയന്റെ മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്,തെലുങ്ക് വേര്‍ഷനുകളും ഒരേസമയം പുറത്തിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X