നിവിന്‍ പോളി തന്നെ അമ്പരപ്പിച്ചു! തുറന്നുപറഞ്ഞ് ഒടിയന്റെ സംവിധായകന്‍!!

By Midhun

മലയാള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

കായംകുളം കൊച്ചുണ്ണിയായി അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് ചിത്രത്തിനു വേണ്ടി നിവിന്‍ നടത്തിയിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കായംകുളം കൊച്ചുണ്ണി ട്രെയിലറിനെ പ്രശംസിച്ച് പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയിലറിനെ പ്രശംസിച്ച് ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരിക്കുകയാണ്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ വളരെയധികം ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. 2മിനിട്ട് ദൈര്‍ഘ്യമുളള ട്രെയിലറായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്.

കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും

കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും

ലാലേട്ടനും നിവിനും ഒന്നിക്കുന്നുവെന്നത് തന്നെയായിരുന്നു ചിത്രത്തിന് ആദ്യം മുതല്‍ക്കേ മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന സീനിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറില്‍ ലാലേട്ടനുള്‍പ്പെടുന്ന ഒരു രംഗവും കാണിച്ചിരുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്തായിരുന്നു ലാലേട്ടനെ കാണിക്കുന്ന രംഗം അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ബിഗ് ബഡ്ജറ്റ് സിനിമ

ബിഗ് ബഡ്ജറ്റ് സിനിമ

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. 45 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 161 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നത്. സിനിമയുടെ സെറ്റുകള്‍ക്ക് മാത്രമായി 12 കോടിയോളം രൂപ നേരത്ത ചിലവഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

c

നിവിന്‍ അമ്പരപ്പിച്ചുവെന്ന് ശ്രീകുമാര്‍ മേനോന്‍

നിവിന്‍ അമ്പരപ്പിച്ചുവെന്ന് ശ്രീകുമാര്‍ മേനോന്‍

കായംകുളം കൊച്ചുണ്ണി ട്രെയിലറില്‍ നിവിന് തന്നെ അമ്പരിപ്പിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്‍ എത്തിയിരിക്കുന്നത്. "ഒരു ചെറിയ ഇടവേളക്ക് ശേഷം ആവേശം കൊള്ളിക്കുന്ന മറ്റൊരു ട്രെയ്ലര്‍! തന്റെ വേഷപ്പകര്‍ച്ച കൊണ്ടും ഭാവമാറ്റം കൊണ്ടും വേറിട്ട വേഷത്തില്‍ നിവിന്‍ അമ്പരപ്പിച്ചിരിക്കുന്നു. വലിയ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ് ഈ സിനിമ. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍

റോഷന്റെ മനസ്സിലെ ആ വലിയ സിനിമയുടെ ചില ഫാക്ടറുകള്‍ ട്രെയ്ലറില്‍ ഉടനീളം കാണാനായി, അത് തന്നെയാണ് ഈ ചിത്രം കാണാന്‍ എന്നെ അക്ഷമനാക്കുന്ന പ്രധാന ഘടകം. ഗോകുലം ഗോപാലന്‍ എന്ന ഗൈഡിങ് ഫോഴ്‌സ് നല്‍കിയ ധൈര്യവും പ്രചോദനവും തന്നെയായിരിക്കും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ റോഷനെ പ്രോത്സാഹിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നത്തേയും പോലെ ബോബിയുടേയും സഞ്ജയുടേയും പേനയില്‍ വിരിഞ്ഞ കഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണാന്‍ കാത്തിരിക്കുന്നു, ഒപ്പം കായംകുളം കൊച്ചുണ്ണിയുടേയും ഇത്തിക്കര പക്കിയുടേയും അത്ഭുത പ്രകടനങ്ങള്‍ കാണാനും,ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X