ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയന്‍! തുറന്നു പറഞ്ഞ് വിഎ ശ്രീകുമാര്‍ മേനോന്‍
ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. സിനിമയ്ക്കു വേണ്ടി നേരത്തെ ലാലേട്ടന്‍ നടത്തിയ സമര്‍പ്പണത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോനാണ് ലാലേട്ടന്റെ ഒടിയനുമായി എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെയായിരുന്നു നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നത്. ഒടിയനു വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയനെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. എന്താണ് ഒടിയനെന്ന് ഒറ്റവാക്കില്‍ പറയാമോ എന്ന് ഒരാള്‍ ചോദിച്ചപ്പോഴാണ് ശ്രീകുമാര്‍ മേനോന്‍ ഇങ്ങനെ പറഞ്ഞത്. ഒടിയന്‍ ഒരു മാസ് ചിത്രമാണെന്നും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഫൈറ്റ് സ്വീക്വന്‍സുകളാണ് ചിത്രത്തിലുളളതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മഞ്ജു വാര്യരാണ് ഒടിയനില്‍ ലാലേട്ടന്റെ നായികാവേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം പ്രകാശ് രാജ്, മനോജ് ജോഷി,നരേന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലിമുരുകനു ശേഷം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘടനരംഗങ്ങളായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. ഡിസംബറില്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ നിര്‍മ്മാതാവ് അറിയിച്ചിരുന്നത്.


Click it and Unblock the Notifications