രണ്ടാമൂഴം സംബന്ധിച്ച വലിയ പ്രഖ്യാപനം ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍! പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

By Midhun Raj

Recommended Video

ലാലേട്ടൻ മിന്നിക്കാനുള്ള വരവാണ് | filmibeat Malayalam

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യയിലെ ബ്രഹ്മാണ്ട സിനിമയായി മാറാന്‍ പോകുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ നേരത്തെ പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിനു വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അറിയുന്നത്. അതിനിടെ രണ്ടാമൂഴത്തെ സംബന്ധിച്ചുളള ഒരു സുപ്രധാന പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് വിഎ ശ്രീകുമാര്‍ മേനോന്‍. ട്വിറ്റര്‍ പേജീലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രണ്ടാമൂഴം

രണ്ടാമൂഴം

ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് രണ്ടാമൂഴം. ആയിരം കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ തന്ന എറ്റവും ചെലവേറിയ സിനിമകളിലൊന്നായിരിക്കും,ബി ആര്‍ ഷെട്ടി എന്ന വ്യവസായി ആണ് മലയാളത്തിലൊരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി ഒരുക്കുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയായിരിക്കും അണിനിരക്കുക. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

1000 കോടി മുതല്‍മുടക്കില്‍ എഷ്യയിലെ തന്നെ എറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വെെകാതെ തന്നെ ചിത്രത്തെ സംബന്ധിച്ച് വലിയൊരു പ്രഖ്യാപനം തന്നെ നടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. തന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിഎ ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം അറിയിച്ചിരുന്നത്.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

വമ്പന്‍ താരനിര

വമ്പന്‍ താരനിര

രണ്ടാമൂഴത്തില്‍ ലാലേട്ടനൊപ്പം വലിയ താരനിര തന്നെയായിരിക്കും അണിനിരക്കുക. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളും ബോളിവുഡിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്നാണ് അറിയുന്നത്. വമ്പന്‍ താരനിരയ്‌ക്കൊപ്പം ഇന്ത്യയിലെയും വിദേശത്തെയും ടെക്‌നീഷ്യന്മാരും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിനു വേണ്ടി കൂറ്റന്‍ സെറ്റുകളായിരിക്കും നിര്‍മ്മിക്കേണ്ടി വരിക. ഒന്നര വര്‍ഷത്തോളമാണ് ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണറിയുന്ന്ത്

തിരക്കഥ

തിരക്കഥ

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയായിരിക്കും ശ്രീകുമാര്‍ മേനോന്‍ ചിത്രമൊരുക്കുക. മലയാളി വായനക്കാര്‍ മികച്ച സ്വീകാര്യത നല്‍കിയ നോവലുകളി ലൊന്നായിരുന്നു എംടിയുടെ രണ്ടാമൂഴം. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും എംടി വാസുദേവന്‍ നായര്‍ തന്നെയാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. രണ്ടാമൂഴത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X