മഞ്ജു വാര്യര്‍ മൗനം വെടിയണം! സൈബര്‍ ആക്രമണത്തിനു കാരണം നടിയോടുളള ശത്രുത! ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു ഒടിയന്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നത്. വമ്പന്‍ ഹൈപ്പുമായി വന്ന ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണം ലഭിച്ചു തുടങ്ങി. ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട രീതിയിലല്ല പടമൊരുക്കിയതെന്നായിരുന്നു പലരുടെയും പരാതി. റിലീസ് ചെയ്യുന്നതിനു മുന്‍പ് സംവിധായകന്‍ പറഞ്ഞ കാര്യങ്ങളൊന്നും ചിത്രത്തിലില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വന്നു.
കുടാതെ ബ്രഹ്മാണ്ട ചിത്രമെന്നു പറഞ്ഞ് ഒരു ശരാശരി ചിത്രമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നതെന്നും അഭിപ്രായങ്ങള്‍ വന്നു. അതേസമയം നെഗറ്റീവ് പബ്ലിസിറ്റിക്കിടെയിലും മികച്ച കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു. അതേസമയം ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തിന് കാരണം മഞ്ജു വാര്യരോടുളള ചിലരുടെ ശത്രുതയാണെന്ന് വിഎ ശ്രീകുമാര്‍ മേനോന്‍ തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്
മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നുമുതലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മഞ്ജുവിനെ ഇന്നത്തെ പദവിയിലേക്ക് മാറ്റിയത് താനും തന്റെ കമ്പനിയുമാണെന്നും അവരുടെ വളര്‍ച്ചയില്‍ പലര്‍ക്കും തന്നോട് ശത്രുതയുണ്ടെന്നും അവരാണ് തനിക്കെതിരായ ആക്രമണത്തിന് പുറകിലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മഞ്ജു വാര്യര്‍ പിന്നീട് വരുന്നത്
വിവാഹ ശേഷം സിനിമയില്‍നിന്നും മാറിനിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് വരുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെ ആയിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും എന്നാല്‍ മഞ്ജുവിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു ആക്രമണം ഉണ്ടാകുമെന്ന്
അതേ സമയം ഒടിയനെതിരെ ഒരു ആക്രമം ഉണ്ടാകുമെന്ന് താന്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായും വിഎ ശ്രീകുമാര്‍ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു, ഈ സിനിമയ്ക്ക് കിട്ടിയ ഹൈപ്പും സ്വീകാര്യതയും മുന്‍പ് മറ്റുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു. ആളുകളോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ സിനിമയെ ഉപയോഗിക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് സിനിമ മേഖലയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്

കളക്ഷനെ ബാധിച്ചില്ല
ആദ്യദിനം സിനിമയ്ക്കു നേരെ നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചില്ലായിരുന്നു. റിലീസ് ദിനം ഏഴ് കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, മള്‍ട്ടിപ്ലക്‌സുകളില്‍നിന്നും ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍നിന്നും ചിത്രം മോശമില്ലാത്ത കളക്ഷന്‍ നേടി. വരുംദിവസങ്ങളില്‍ യുവാക്കളുടെ പിന്തുണ കുറഞ്ഞാലും ഫാമിലി ഓഡിയന്‍സ് ചിത്രം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അവര്‍ക്ക് ചിത്രം ഇഷ്ടമാകുമെന്നും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്


Click it and Unblock the Notifications











