»   » 15 കോടി കടത്തില്‍ നിന്നും 50 കോടിയിലേക്ക്, സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒടിയന്‍ സംവിധായകന്‍ !

15 കോടി കടത്തില്‍ നിന്നും 50 കോടിയിലേക്ക്, സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒടിയന്‍ സംവിധായകന്‍ !

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ ആദ്യമായി നൂറു കോടി ക്ലബിലെത്തിച്ചത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലായിരുന്നു. ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒടിയനിലും മോഹന്‍ലാല്‍ നായകനായെത്തുന്നു. മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

പ്രണവ് നായകനാവുന്ന ആദിയുടേയും മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റേയും പൂജാ ചടങ്ങുകള്‍ ഒരേ വേദിയില്‍ വെച്ചാണ് തുടങ്ങിയത്. പ്രേക്ഷകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷമുണ്ടാക്കിയൊരു കാര്യം കൂടിയായിരുന്നു ഇത്. ഒടിയന്റെ പൂജാചടങ്ങിനിടയിലാണ് തന്റെ ജീവിതത്തെക്കുറിച്ച് സംവിധായകന്‍ തുറന്നു പറഞ്ഞത്.

ഒടിയന്‍ തുടങ്ങുന്നു

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. 50 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.

15 കോടി കടത്തില്‍ നിന്നും തുടക്കം

സിനിമയെപ്പോലും അമ്പരപ്പിക്കുന്ന ജീവിത കഥയുമായാണ് വി എ ശ്രീകുമാര്‍ മേനോന്‍ തുടങ്ങുന്നത്. ഒടിയന്‍ സിനിമയുടെ പൂജാ ചടങ്ങിനിടയിലാണ് തന്റെ ജീവിതകഥയെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചത്.

വീട്ടുകാര്‍ സമ്മതിച്ചില്ല

പരസ്യ നിര്‍മ്മാണത്തോട് വളരെ മുന്‍പേ തന്നേ താല്‍പര്യമുണ്ടായിരുന്നു. ഇതാണ് തന്റെ ജീവിതമാര്‍ഗം എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇക്കാര്യം വീട്ടുകാരുമായി പങ്കുവെച്ചത്. എന്നാല്‍ അച്ഛനും അമ്മയും അന്ന് തന്റെ തീരുമാനത്തോട് യോജിച്ചിരുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വീട്ടുകാരെ ധിക്കരിച്ചു

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പരസ്യ മേഖലയിലേക്ക് ഇറങ്ങിയത്. എന്നാല്‍ വിചാരിച്ചത്ര നല്ല അനുഭവമായിരുന്നില്ല തന്നെ കാത്തിരുന്നത്. 15 കോടിയുടെ നഷ്ടമായിരുന്നു അന്ന് താന്‍ വരുത്തിവെച്ചത്. അതിനു ശേഷമാണ് അച്ഛനും അമ്മയും എതിര്‍ത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് മനസ്സിലായത്.

ഉയര്‍ച്ച കാണാന്‍ നിന്നില്ല

തുടക്കത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് പടിപടിയായുള്ള തന്റെ ഉയര്‍ച്ച കാണാന്‍ കാത്തു നില്‍ക്കാതെയാണ് അച്ഛനും അമ്മയും യാത്രയായത്. താന്‍ ഒന്നും ആവാതിരുന്ന സമയത്ത് അവര്‍ യാത്രയായത് ഇന്നും വളരെ സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും സംവിധായകന്‍ പറയുന്നു.

അവര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു

അന്ന് 15 കോടി നഷ്ടത്തില്‍ നിന്നും തുടങ്ങിയ താന്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും നന്ദി

ഒടിയന് പൂര്‍ണ്ണ പിന്തുണയേകി കൂടെയുള്ള ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാലിനോടും തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കാനെത്തുന്നത്.

English summary
VA Sreekumar Menon is talking about his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam