രണ്ടാമൂഴം ഉടനെത്തും! ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍
ചലച്ചിത്ര പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. മഹാഭാരത കഥയെ ആസ്പദമാക്കിയുളള ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ നാള്‍ മുന്നേ നടന്നിരുന്നു. മോഹന്‍ലാല്‍ ഭീമന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ആയിരം കോടി മുതല്‍മുടക്കുളള ചിത്രം പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. രണ്ടാമൂഴത്തിന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് സിനിമാ പ്രേമികള്‍ കാണിക്കാറുളളത്. ഇപ്പോഴിതാ ചിത്രത്തക്കുറിച്ചുളള വിഎ ശ്രീകുമാര്‍ മേനോന്റെ പുതിയൊരു ട്വീറ്റ് സമൂഹ മാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്.

രണ്ടാമൂഴത്തിനു വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും പറഞ്ഞാണ് വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയിരിക്കുന്നത്. വിഎ ശ്രീകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: randamoozham loading, ഇവിടെ ചിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു ചിത്രത്തക്കുറിച്ച് സംസാരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവും ഇന്ത്യന്‍ സംസ്‌കാരത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന വ്യക്തിയുമായ ബിആര്‍ ഷെട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അത്.വളരെ എക്‌സ്റ്റൈഡ് ആണ് ഞാന്‍. ലോകത്തെ എറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുന്നു. ചിത്രീകരണത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ദൈവം അനുഗ്രഹിക്കേട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications