»   » അമ്മയാകാന്‍ തയ്യാറായി മഞ്ജു വാര്യര്‍, മോഹന്‍ലാലിലെ മനോഹരമായൊരു വീഡിയോ ഗാനം

അമ്മയാകാന്‍ തയ്യാറായി മഞ്ജു വാര്യര്‍, മോഹന്‍ലാലിലെ മനോഹരമായൊരു വീഡിയോ ഗാനം

Posted By: Aswini Govindan
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ പുതിയ ഗാനവും പുറത്തുവിട്ടു. മനു രഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് ടോണി ജോസഫ് പുളിവാതുക്കലാണ്. നിത്യ മേനോനും സുജിത്ത് സുരേഷുമാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.
മഞ്ജു വാര്യര്‍ അവതരിപ്പിയ്ക്കുന്ന മീനുക്കുട്ടി അമ്മയാകാന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് ഗാനരംഗത്തുള്ളത്. മീനുക്കുട്ടിയുടെ കുടുംബ പശ്ചാത്തലവും മോഹന്‍ലാലിനോടുള്ള ആരാധനയും ഗാനരംഗത്ത് കാണുന്നു.

വില്ലനായി മമ്മൂക്കയുടെ അടുത്ത സര്‍പ്രൈസ് ഉടന്‍? പരോള്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍! ഇരട്ടി സന്തോഷം..സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകനായി എത്തുന്നത്. കെ പി എ സി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രദീപ് കോട്ടയം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു.


mohanlal

ചങ്കല്ല ചങ്കിടിപ്പാണ് മോഹന്‍ലാല്‍ എന്ന ടൈറ്റില്‍ ടാഗോടുകൂടെയാണ് ചിത്രം എത്തുന്നത്. മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം റിലീസ് ചെയ്ത ദിവസം ജനിച്ച മീനുക്കുട്ടിയുടെ കഥയാണ് ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള ചിത്രങ്ങളെ കുറിച്ച് ഈ സിനിമയില്‍ പറയുന്നുണ്ട്.


English summary
va va vo song from film mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X