താന്‍ കാത്തിരുന്ന കഥയെന്ന് ശരത്കുമാര്‍! മണിരത്‌നത്തിന്റെ 'വാനം കൊട്ടട്ടും' ട്രെയിലര്‍ പുറത്ത്

വിക്രം പ്രഭു നായകനായിട്ടെത്തുന്ന 'വാനം കൊട്ടട്ടും' എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ വെച്ച് മണിരത്‌നം-സുഹാസിനി, ശരത് കുമാര്‍ - രാധികാ ദമ്പതികള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പ്രണയ ജോഡികളാവുന്ന വിക്രംപ്രഭു - മഡോണ സെബാസ്റ്റ്യന്‍, ശാന്തനു - ഐശ്വര്യാ രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മെഡ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മ്മിച്ച് അവതരിപ്പിക്കുന്ന 'വാനം കൊട്ടട്ടും' ഫെബ്രവരി 7 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ആക്ഷന്‍, റൊമാന്‍സ്, സസ്‌പെന്‍സ്, വൈകാരികതകളൊക്കെ കോര്‍ത്തിണക്കി നിര്‍മ്മിച്ചൊരു ഫാമിലി ത്രില്ലറാണ് സിനിമ. മണിരത്‌നത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ധന ആണ് സംവിധാനം ചെയ്യുന്നത്.

vanam-kottattum

നേരത്തെ 'പടവീരന്‍' എന്ന സിനിമയിലൂടെയാണ് ധന ശ്രദ്ധേയനാവുന്നത്. മണിരത്‌നവും ധനായും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജനങ്ങളുമായി അവരുടെ നിത്യ ജീവിതവുമായി ഇഴ പിന്നിയ റിയലിസ്റ്റിക് കഥയാണ്. കുടുംബ സമേതം എല്ലാവര്‍ക്കും ആസ്വദിക്കാനാകുന്ന ഒരു സിനിമയാണിത്. ഇതു പോലൊരു കഥ വളരെ നാളുകളായി ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ശരത് കുമാര്‍ പറയുന്നു. 44

ഗായകന്‍ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രീതാ ജയരാമനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സാം സംഘട്ടന സംവിധാനവും വിജയ ലക്ഷ്മി നൃത്ത സംവിധാനവും നിര്‍വഹച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X