രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുന്നു, വാരിക്കുഴിയിലെ കൊലപാതകം സെപ്റ്റംബര്‍ ഏഴിന്!!
1990ല്‍ പുറത്തിറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ മണിയന്‍ പിള്ള രാജു അവതരിപ്പിച്ച ഹിച്ച്‌കോച്ച് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ട്രെയിനില്‍ വച്ച് മണിയന്‍ പിള്ളരാജു മമ്മൂട്ടിയോട് പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകം ഇന്നു പ്രക്ഷക മനസ്സില്‍ തന്നെയുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്. ഒടുവില്‍ ആ പേരില്‍ ഒരു ചിത്രം വരുന്നുണ്ടെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ചലച്ചിത്ര ആസ്വാദകര്‍ ഏറ്റെടുത്തത്.

നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍,അമിത് ചക്കാലക്കല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രാജേഷ് മിഥിലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് 'വാരിക്കുഴിയിലെ കൊലപാതകം'. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി വന്നിരിക്കുകയാണ്. സെപ്തംബര്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നെടുമുടി വേണു, ഷമ്മി തിലകന്‍, സുധി കോപ്പ, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ അതിഥി താരമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അതുപോലെ തന്നെ ഈ ചിത്രത്തിലും ഒരു സൂപ്പര്‍താരം അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചന.ഇത് മോഹന്‍ലാലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ശ്രേയ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വൈഷണവ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ടേക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











