ട്വിറ്ററില്‍ താരമായി വടിവേലുവിന്റെ നേസാമണി(ലാസര്‍ ഏളേപ്പന്‍)! സംഭവം ഇങ്ങനെ! കാണൂ
Recommended Video
ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പില്‍ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് നേസാമാണി. ട്വിറ്റര്‍ പേജുകളില്‍ ഇന്ന് താരമായിരിക്കുന്നത് നേസാമണിയാണ്. രാജ്യം മുഴുവന്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഉറ്റുനോക്കുന്ന സമയത്താണ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നേസാമണി ഒന്നാമത് എത്തിയിരിക്കുന്നത്. നേസാമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ട്വീറ്റുകളാണ് ഇന്ന് ട്വിറ്ററില്‍ കുടൂതലായി വന്നിരിക്കുന്നത്.
ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്. നേസാമണി വീണ്ടും താരമായിരിക്കുന്നതിന്റെ കാരണം പാക്കിസ്ഥാനിലെ ഒരു ട്രോള്‍ പേജാണ്. ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായൊരു മറുപടിയുമായി ഒരു തമിഴ്‌നാട്ടുകാരന്‍ എത്തുകയായിരുന്നു. ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. സഹായിയുടെ കൈയ്യില്‍ നിന്നും തെന്നിവീണ ചുറ്റിക കൊണ്ട് അപകടം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് സിനിമയിലെ രംഗമാണിതെന്ന് അറിയാതെ പാക്കിസ്ഥാന്‍കാര്‍ ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രേ ഫോര്‍ നേസാമണി ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയത്. നരേന്ദ്ര മോദിയെ പിന്തളളിയാണ് വടിവേലുവിന്റെ നേസാമണി ട്വിറ്ററില്‍ ഒന്നാമതായിരിക്കുന്നത്. മലയാളത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ലാസര്‍ ഏളേപ്പനെ തമിഴില്‍ അവതരിപ്പിച്ചത് വടിവേലു ആയിരുന്നു.


Click it and Unblock the Notifications











