For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് വൈക്കം വിജയലക്ഷ്മി!! ചികിത്സക്കായി ഗായിക അമേരിക്കയിലേക്ക്‌....

  |

  വ്യത്യസ്തമായ ഗാനാലാപന ശൈലിയിലൂടെ പ്രേക്ഷക ഹൃദങ്ങളിൽ സ്ഥാനമുറപ്പിച്ച് കലാകാരിയാണ് വൈക്കം വിജയ ലക്ഷ്മി. ഒരു ഗായിക മാത്രമല്ല വിജയലക്ഷ്മി സംഗീതത്തിന്റെ പല പല സാധ്യതകളും ഈ കലാകരി പ്പേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലകൊണ്ട് തന്നെ സംഗീതത്തിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.

  മി ടു ക്യാംപെയ്നിൽ കുടുങ്ങി നടൻ മുകേഷ്!! സംഭവം 19 വർഷം മുൻപ്, യുവതിയുടെ വെളിപ്പെടുത്തൽ...

  മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൻ സംഗീത ലോകത്തും വൈക്കം വിജയലക്ഷ്മി തന്റെ ചുവട് ഉറപ്പിച്ചിട്ടുണ്ട്. കാഴ്ചയില്ലായ്മ ഭാവി ജീവിതത്തിന് തടസമാണെന്ന് വിശ്വസിക്കുന്ന വരുടെ മുന്നിൽ കാഴ്ചയില്ലെങ്കിലും ജീവിത വിജയം നേടാമെന്നും വിജയലക്ഷ്മി തന്റെ ജീവിതത്തിലൂടെ തെളിച്ചു കൊടുത്തിരിക്കുകയാണ്. ഇപ്പോൾ സന്തോഷവാർത്ത പ്രേക്ഷകരെ തേടിയെത്തിയിരിക്കുകയാണ്. നമ്മുടെ പ്രിയ ഗായിക ഇരുട്ടിന്റെ ലോകത്ത് നിന്ന് വെളിച്ചത്തിലേയ്ക്ക് വരുകയാണ്. മഴവില്ല് മനോരമ സംപ്രേക്ഷകണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന് പരിപാടിയിലാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്നുള്ള വിശേഷമിങ്ങനെ...

  ബാലഭാസ്കറിന്റേയും മകളുടെയും കാര്യം അമ്മ ലക്ഷ്മിയോട് പറഞ്ഞു!! കടന്നു പോകുന്നത് വല്ലാത്ത അവസ്ഥയിൽ, ഇനി ആവശ്യം പ്രാര്‍ത്ഥന മാത്രം...

  ചികിത്സ അമേരിക്കയിൽ

  ചികിത്സ അമേരിക്കയിൽ

  കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ ആരംഭിച്ചു കഴിഞ്ഞെന്ന് വിജയ ലക്ഷ്മി പറഞ്ഞു. അമേരിക്കയിലാണ് ഇതിനുള്ള ട്രീറ്റ്മെന്റുകൾ നടക്കുന്നത്. കാഴ്ച ശക്തി കിട്ടാനുള്ള സാങ്കേതിക വിദ്യകൾ അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നു അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വിജയ ലക്ഷ്മി പറഞ്ഞു. വിജയ ലക്ഷ്മിയുടെ ശബ്ദത്തിൽ ഉറച്ച് ആത്മവിശ്വാസമുണ്ടായിരുന്നു.

   അടുത്ത വർഷം ലോകം കാണൂം

  അടുത്ത വർഷം ലോകം കാണൂം

  അടുത്ത വർഷം വിജി ലോകം കാണ്ടിരിക്കുമെന്നാണ് ചികിത്സയെ കുറിച്ചു ചോദിച്ചപ്പോൾ വിജയ ലക്ഷ്മി പറഞ്ഞത്. ഇപ്പോൾ കണ്ണിനു നല്ല മാറ്റമുണ്ടെന്നും ചെറുതായി വെളിച്ചമൊക്കെ കാണാൻ കഴിയുന്നുണ്ടെന്നും പ്രിയപ്പെട്ട ഗായിക പറഞ്ഞു. വിജയ ലക്ഷ്മിയ്ക്കൊപ്പം ഷംന കാസിമായിരുന്നു ഒന്നും ഒന്നും മൂന്നിലെ അതിഥിയായി എത്തിയത്.

   വിവാഹം

  വിവാഹം

  കാഴ്ച കിട്ടുന്നതു മാത്രമല്ല പുതിയ ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരുടെ പ്രിയ ഗായിക. ഈ മാസം( ഒക്ടേബർ 22) ന് വിജയലക്ഷ്മിയുടെ കഴുത്തിൽ അനൂപ് താലി ചാർത്തും. വൈക്കം മഹാദേവക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. 10.30 നും 11.30 ഇടയിലുള്ള ശുഭ മൂഹൂർത്തത്തിലാണ് വിജിയുടെ കഴുത്തിൽ അനൂപ് താലി ചാർത്തുക.

   മിമിക്രിയും സംഗീതവും

  മിമിക്രിയും സംഗീതവും

  നർമ്മ നിറഞ്ഞ സംസാര രീതിയാണ് വിജയലക്ഷ്മിയുടേത്. ചിരിച്ച് മുഖത്തിലായിരിക്കും വിജയ ലക്ഷ്മിയെ കാണാൻ കഴിയുന്നത്. ഭാവി വരനെ കുറിച്ചു ചോദിച്ചപ്പോഴും നർമ്മത്തിൽ ചാലിച്ച ഉത്തരമാണ് വിജയ ലക്ഷ്മി നൽകിയത്. ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടറും മിമിക്രി കലാകാരനുമാണ് അനൂപ്. കല്യാണിത്തിനു ശേഷം മിമിക്രിയും പാട്ടുമായി ഞങ്ങൾ ഇറങ്ങുമെന്നാണ് പ്രിയപ്പെട്ട ഗായിക പറഞ്ഞത്. ഇത് വേദിയിൽ ചിരി ഉണർത്തിയിരുന്നു

   രണ്ട് വർഷമായി അറിയാം

  രണ്ട് വർഷമായി അറിയാം

  കഴിഞ്ഞ രണ്ട് വർഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറയുന്നത്.ഞാൻ അച്ഛനോടും അമ്മയോടും കാര്യം സംസാരിച്ചും. രണ്ടു കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അറിയാവുന്നവരാണ്. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. അദ്ദേഹം നല്ല മനസ്സിന് ഉടമയാണെന്നും വിജയ ലക്ഷ്മി പറഞ്ഞു. രണ്ടു പേരും കലാരംഗത്ത് പ്രവർത്തിക്കുന്നവരാണ്. അതിനാൽ തന്നെ പരസ്പരം പിന്തുണച്ച് ജീവിതം മുന്നോട്ട് പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിജയ ലക്ഷ്മി പറഞ്ഞു.

  English summary
  vaikam vijayalakshmi's vision treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X